സജിത ജീവന്‍ പകുത്തുനല്‍കി; സൂരജിനു പുതുജീവിതം: Test 5 edt ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Sunday, July 13, 2014 08:48 hrs EDT  
PrintE-mail


                                           സജിത ജീവന്‍ പകുത്തുനല്‍കി; സൂരജിനു പുതുജീവിതം  

കോട്ടയം:താന്‍ ചെയ്ത മഹ ത്താ യ ജീവകാരുണ്യപ്രവൃത്തി യെ അയല്‍ക്കാരില്‍ നിന്നുപോലും മറച്ചുവച്ച്, നിസ്വാര്‍ഥ സേവനത്തിന് ഉത്തമ ഉദാഹരണമായി ഒരു വീട്ടമ്മ. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ ഓശേരി ഇല്ലത്തെ എസ്.എന്‍. സജിത(42)യാണ് ജീവകാരുണ്യവഴിയില്‍ വ്യത്യസ്തയാകുന്നത്. ഗുരുതര രോഗം ബാധിച്ച് ഇരുവൃക്കകളും തകരാറിലായ വി.എസ്. സൂരജ്(22) എന്ന യുവാവിനു തന്റെ വൃക്കകളിലൊന്നു ദാനം ചെയ്താണ് സജിത മാതൃകയായത്.   

ഇരുവൃക്കകളും തകരാറായ സൂരജിന്റെ ദുരവസ്ഥ രണ്ടുകെല്ലം മുമ്പാണു സജിത അറിയുന്നത്. കോട്ടയം ജില്ലയിലെ ചെങ്ങളം സ്വദേശി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണു സൂരജ്. തിരുപ്പതിയില്‍ ബിഎ സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന സമയത്താണു സൂരജിനെ വിട്ടുമാറാത്ത ഛര്‍ദിയും പനിയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിശോധനയില്‍ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലാണെന്നു കണെ്ടത്തി. തുടര്‍ന്നു ഡയാലിസിസ് ചികിത്സക്കു വിധേയനാക്കിയ സൂരജിനെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സൂരജിന്റെ ചില ബന്ധുക്കളിലൂടെ വിവരമറിഞ്ഞ സജിത അവയവദാനത്തിനു സന്നദ്ധത അറിയിക്കുകയായിരുന്നു. ചെറുപ്പകാലത്ത് അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്, വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അടുത്താണ് സജിത താമസിച്ചിരുന്നത്.   

അന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പ്രധാന കേന്ദ്രമായിരുന്നു വെല്ലൂര്‍. അയല്‍പക്കത്ത് താമസിക്കാന്‍ എത്താറുള്ള രോഗികളുടേയും ബന്ധുക്കളുടേയും കഷ്ടപ്പാടും ദുരിതവും സജിത അടുത്തറിഞ്ഞു. ജീവിതത്തിലെന്നെങ്കിലും അവയവദാനം നടത്തണമെന്ന തീരുമാനത്തില്‍ എത്തിച്ചേരുന്നതും ഈയൊരനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഷെയര്‍ ബ്രോക്കറായ നാരായണന്‍ നമ്പൂതിരിയുടെ ഭാര്യയാണു സജിത.

 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.