ഫോമാ നാടകോത്സവം മികച്ച നടൻ ബിജു തയ്യിൽചിറ മികച്ച നടി അനിമ അജിത്‌ Vinod Kondoor David
Aswamedham News Team
Story Dated: Thursday, July 17, 2014 01:46 hrs UTC  
PrintE-mailഫോമാ നാടകോത്സവം മികച്ച നടൻ ബിജു തയ്യിൽചിറ മികച്ച നടി അനിമ അജിത്‌ 
ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരികാസിന്റെ നാലാമത് അന്തർ ദേശീയ കണ്‍വെൻഷനിൽ ആദ്യമായി പരീഷ്ണാർത്ഥം നടത്തിയ നാടകോത്സവം വൻ വിജയമായി. നാല് നാടക സംഘങ്ങൾ വാശിയോടെ മാറ്റുരച്ച മത്സരം, വിത്യസ്ത സാമൂഹിക സാഹചര്യങ്ങളിലേക്ക് കാണികളുടെ മനസ്സുകളെ കൊണ്ട് പോയി. 
മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ്‌ കൌണ്ടിയുടെ  "ദാഹം" എന്ന നാടകം സണ്ണി കല്ലൂപാറയും സംഘവുമാണ് ആദ്യമായി അവതരിപ്പിച്ചത്. അതിനു ശേഷം നാട്ടുക്കൂട്ടം തിയറ്റേഴ്സിന്റെ "ഒരു ദേശം നുണ പറയുന്നു" എന്ന നാടകം ദേവസ്സി പാലാട്ടിയും സംഘവും ആണു അവതരിപ്പിച്ചത്. തുടർന്ന് ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ  "മാതൃ ദേവോ ഭവ:" അജിത്‌ അയ്യമ്പിള്ളിയും സംഘവും അവതരിപ്പിച്ചു. അവസാനമായി ബ്രംപ്ടണ്‍ മലയാളി അസോസിയേഷനു വേണ്ടി ബിജു തയ്യിൽചിറയും സംഘവും അവതരിപ്പിച്ച "താജ്മഹൽ" എന്ന നാടകമായിരുന്നു. 
ജഡ്ജസ് ആയിരുന്നതു നടനും നിർമാതാവും ആയ തമ്പി ആന്റണി, പ്രശസ്ത നാടക നടനും സംഘാടകനും ആയ ഫ്രെഡ് കൊച്ചിൻ, നാടക നടനും സംവിധായകനുമായ മനോഹർ തോമസ്‌, നടനും സാമൂഹ്യ പ്രവർത്തകനുമായ ജോസഫ്‌ ഔസോ എന്നിവരായിരുന്നു.
മികച്ച നടൻ താജ്മഹാളിലെ അഭിനയത്തിന് ബിജു തയ്യിൽചിറ അർഹനായി. മികച്ച രണ്ടാമത്തെ നടൻ ദാഹത്തിലെ അഭിനയത്തിന് സണ്ണി കല്ലൂപാറ നേടി. മികച്ച നടി മാതൃ ദേവോ ഭവ:യിലെ അഭിനയത്തിന് അനിമ അജിത്‌ കയ്യടക്കി. മികച്ച രണ്ടാമത്തെ നടി മാതൃ ദേവോ ഭവ:യിലെ അഭിനയത്തിന് നാദം കർത്തനാൾ നേടി. മികച്ച കോസ്റ്റ്യുമിനും മികച്ച ആർട്ട് ഡയറക്ഷനും ബ്രംപ്ടണ്‍ മലയാളി അസോസിയേഷൻ അവാർഡ്‌ നേടി. മികച്ച സംവിധയകാൻ അജിത്‌ അയ്യമ്പിള്ളിയും മികച്ച നാടകം അവാർഡ്‌ ദേവസ്സി പാലാട്ടിയുടെ "ഒരു ദേശം നുണ പറയുന്നു" വും നേടി. അവാർഡുകൾ സ്പോണ്‍സർ ചെയ്തത് വിൻസൻ പാലത്തിങ്കലും ശോശാമ്മ തോമസ്സും ആണ്. നാടകോത്സവം നടത്തിപ്പിന് നേതൃത്വം നൽകിയത് കൾചറൽ പ്രോഗ്രാം ചെയർമാൻ ജോസ് എബ്രഹാം , നാടകോത്സവം ചെയർമാൻ വിനോദ് കൊണ്ടൂർ ഡേവിഡ്‌, ഷാജി എഡ്വേർഡ് എന്നിവരാണ്.  
ഈ പ്രാവിശ്യത്തെ നാടകോത്സവം വിജയമായത് കൊണ്ട് അടുത്ത കണ്‍വെൻഷനിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു പരിപാടികൾ കൂടുതൽ വിപുലമാക്കുവാനുള്ള ആലോചനയിലാണ് സംഘാടകർ. 
നാടകോത്സവം വിജയമാക്കുന്നതിൽ പൂർണ്ണ പിന്തുണയും നല്കിയ ഫോമാ പ്രസിഡന്റ്‌ ജോർജ് മാത്യുവിനും സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗീസിനും ട്രഷറർ വർഗീസ്‌ ഫിലിപ്പിനും കണ്‍വെൻഷൻ ചെയർമാൻ അനിയൻ ജോർജിനും സംഘാടകർ നന്ദി പറഞ്ഞു.    
 

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.