ഇന്ത്യയ്‌ക്ക് യു.എ.ഇയ്‌ക്ക് എതിരെ അനായാസ ജയം Vinod Kondoor David
Aswamedham News Team
Story Dated: Saturday, February 28, 2015 01:13 hrs UTC  
PrintE-mailപെര്‍ത്ത്‌:103 റണ്‍സ്‌ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് യു.എ.ഇയ്‌ക്ക് എതിരെ അനായാസ ജയം. രോഹിത്‌ ശര്‍മ അര്‍ദ്ധ സെഞ്ചുറി നേടി (57). ഉപനായകന്‍ വിരാട്‌ കോഹ്ലി പുറത്താകാതെ 33 റണ്ണെടുത്തു. 18.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.ഈ ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പിച്ചു.യു.എ.ഇയ്‌ക്ക് വേണ്ടി അംജത്‌ അലി, എ.ആര്‍ ബെരെംഗര്‍എന്നിവര്‍ നാല്‌, മുസ്‌തഫ, ജാവേദ്‌ എന്നിവര്‍ രണ്ട്‌, നവീദ്‌ ആറു, തൗക്വിര്‍ ഒരു റണ്ണും നേടി. ഖുറം ഖാന്‍(14), ഷൈമാന്‍ അന്‍വര്‍(35), ഗുരുജ്‌(10) എന്നിവര്‍ മാത്രമാണ്‌ രണ്ടക്കം കണ്ട യു.എ.ഇ ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്ക്‌ വേണ്ടി ബൗള്‍ ചെയ്‌ത എല്ലാവരും വിക്കറ്റ്‌ സ്വന്തമാക്കി. അശ്വിന്‍ നാല്‌, ജഡേജ,യാദവ്‌ എന്നിവര്‍ രണ്ട്‌, മോഹിത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ 31.3 ഓവറില്‍ 102 റണ്‍സിന്‌ ഓള്‍ഔട്ട്‌ ആയി


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.