ദുബായ് ഭരണാധികാരിയുടെ മകന്‍ അന്തരിച്ചു
Story Dated: Saturday, September 19, 2015 06:17 hrs EDT  
PrintE-mail



ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംസ്‌കാരം ഇന്നു വൈകിട്ട് നടക്കും. ഷെയ്ഖ് റാഷിദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തു മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ ദേശീയ പതാക താഴ്ത്തികെട്ടി. ദുഖാചരണം ആചരിക്കുമെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.