ഒടുവില്‍ ലീലയായി
Story Dated: Monday, December 21, 2015 12:35 hrs EST  
PrintE-mailഉണ്ണി ആറിന്റെ ചെറുക്കഥയായ ലീലയെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വതി നമ്പ്യാര്‍ നായികയാകും. നേരത്തെ ആന്‍ അഗസ്റ്റ്യന്‍, റീമ കല്ലിങ്കല്‍ എന്നിവരെ പരിഗണിച്ചതിന് ശേഷമാണ് പാര്‍വതി നമ്പ്യാറിനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുങ്കിലും ഇത് ആദ്യമായാണ് പാര്‍വതിയെ തേടി ഇത്രയും വലിയൊരു പ്രൊജക്ട് വരുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ട് യഥാര്‍ത്ഥത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ചിത്രം പല കാരണങ്ങളാലും നീണ്ടു പോകുകയായിരുന്നു. ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂട്ടിയെയും ശങ്കര്‍ രാമകൃഷ്ണനെയും ചിത്രത്തിലേക്ക് പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ രാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.