ജനം പട്ടിണിയില്‍ ; യാഗം നടത്താന്‍ ഏഴു കോടി
Story Dated: Wednesday, December 23, 2015 07:29 hrs UTC  
PrintE-mailതെലുങ്കാനയില്‍ കൃഷിനാശം സംഭവിച്ച് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ 7 കോടി മുടക്കി യാഗം നടത്താന്‍ പോവുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മേഡക് ജില്ലയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം നടത്തുന്നത്.
1500 ആചാര്യന്മാര്‍ പങ്കെടുക്കുന്ന യാഗത്തിന് 7 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. യാഗത്തില്‍ പ്രണബ് മുഖര്‍ജി അടക്കം50,000 ആളുകള്‍ യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി നടത്തുന്ന യാഗത്തില്‍ ജനരോഷം ശക്തമായിരിക്കുകയാണ്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനല്ല മുഖ്യമന്ത്രിയ്ക്ക് സമയമെന്നും യാഗത്തിന് കോടികള്‍ നടത്താനാണ് താല്പര്യമെന്നും ജനങ്ങള്‍ പറയുന്നു.

 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.