എയര്‍ ഇന്ത്യക്ക് ഗവര്‍ണറെയും പുല്ലുവില
Story Dated: Wednesday, December 23, 2015 02:32 hrs EST  
PrintE-mailഗവര്‍ണര്‍ പി സദാശിവത്തിനെ വൈകിയെത്തിയെന്ന് പറഞ്ഞ് വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡിസംബര്‍ 22 ന് രാത്രിയിലാണ് സംഭവം. ഗവര്‍ണര്‍ പിന്നീട് എറണാകുളം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരാനിരിയ്ക്കുകയായിരുന്നു പി സദാശിവം. രാത്രി പത്തേ മുക്കാലിനായിരുന്നു വിമാനം. ഗവര്‍ണര്‍ എത്തിയപ്പോള്‍ 10:40 ആയിരുന്നു. യാത്രക്കാര്‍ വിമാനത്തിനകത്ത് കയറേണ്ട സമയം കഴിഞ്ഞു എന്ന് പറഞ്ഞാണ് പൈലറ്റ് ഗവര്‍ണര്‍ക്ക് പ്രവേശനം നിഷേധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.