പടക്കശ്ശാലയിലെ പട്ടിയേയാണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത് Raju Mylapra ( Chief Editor ,Aswamedham)
rajumylapra@msn.com
Story Dated: Tuesday, April 05, 2016 12:55 hrs UTC  
PrintE-mailസരിതാ നായരുടെ സോളറിനു ചൂടു കുറഞ്ഞതു പോലെ. ഒളിഞ്ഞും തെളിഞ്ഞും ഇരുന്നും കിടന്നും ഒരുപാടു പേരുടെ ഉറക്കം കെടുത്തിയ ആ തരുണീമണിയുടെ കത്തു പ്രസിദ്ധീകരണം അത്ര ഏശിയില്ല. ഇന്ദ്രപ്രസ്ഥത്തില്‍ പോയി മാദമ്മയേയും, മകനേയും, ക്ഷ,ണ്ണ വരപ്പിച്ചിട്ട്, കാവാലം ചുണ്ടന്റെ ക്യാപ്റ്റനേപ്പോലെ വിജയശ്രീലാളിതനായി തിരിച്ചെത്തിയ ഉമ്മന്റടുത്താണ് ഈ ഉമ്മാക്കി കാട്ടി വിരുട്ടുവാന്‍ നോക്കുന്നത്- പടക്കശ്ശാലയിലെ പട്ടിയേയാണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്? കുഞ്ഞൂഞ്ഞു തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നു സരിത വെളിപ്പെടുത്തിയപ്പോള്‍, മറിയാമ്മ ചിരിച്ചു ചിരിച്ചു മയങ്ങിപ്പോയി. കുഞ്ഞൂഞ്ഞിന്റെ കപ്പാസിറ്റി തന്നേപ്പോലെ മറ്റാര്‍ക്കും അറിയില്ലെന്ന് അവര്‍ ആണയിട്ടു. 'ഓന്തു ചാടിയാല്‍ വേലിക്കലോളം-' പരിപാടി നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണു പോലും! ചുറ്റും ആളുകള്‍ കൂടിയിരുന്നു എന്തെങ്കിലുമൊക്കെ ചര്‍ച്ചകള്‍ നടത്തിയാലേ ഉമ്മനു ഉറക്കം വരികയുള്ളൂ-ഇതു ജനിച്ചപ്പോള്‍ മുതലുള്ള ശീലമാണ്. ഇതിനിടയിലാണ് സരിത ഓടക്കൂഴലൂതാന്‍ ചെല്ലുന്നത്. നടക്കുന്ന കാര്യമാണോ കൊച്ചേ ഇത്? ഇതിനിടയില്‍ ഒരു കമ്മീഷനെ വെച്ച് കൊള്ളാവുന്നവരുടെ സമയവും പണവും വെറുതേ കളഞ്ഞു. അങ്ങേര് ഇങ്ങോട്ടു വരാന്‍ പറഞ്ഞാല്‍ സരിത അങ്ങോട്ടു പോകും. ആ ജഡ്ജിയുടെ മുഖം കണ്ടാല്‍ അങ്ങേരു നമ്മള്‍ ഏതോ അപരാധം ചെയ്തതാണെന്നു തോന്നും. സരിതയെ വിശ്വസിക്കുവാന്‍ കൊള്ളില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതുതന്നെയാണ് ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കളും പറയുന്നത്. സത്യം എപ്പോഴെങ്കിലും പറഞ്ഞാല്‍ പോരാ, അതു പറയേണ്ട സമയത്തു തന്നെ പറയണം. മുപ്പത്തിമൂന്നു തട്ടിപ്പു കേസുകളിലെ പ്രതിയായ സരിതക്ക് നേരറിയാന്‍ സിബിഐ വേണമെന്നാവശ്യപ്പെടാന്‍ എങ്ങിനെ ധൈര്യം വന്നുവെന്നും കോടതി ചോദിച്ചു. ഇപ്പോഴും സരിത അണിഞ്ഞൊരുങ്ങി രാജകീയ പ്രൗഢിയോടെ നടക്കുന്നു. തന്റെ കൈയില്‍ ഇനിയും ഇതിലും വലിയ ഏതോ സാധനമുണ്ടെന്നുള്ള ഗര്‍വ്വിലാണ് നടപ്പ്. കംപ്ലീറ്റ് വട്ടായിപ്പോയെന്നാ തോന്നുന്നത്- എങ്കിലും അറിയാതെ പറഞ്ഞു പോകുന്നു:'ലെവളു പുലിയാ!'

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.