കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വ്യക്തിത്വം ഉണ്ടായിരുന്നില്ല
Story Dated: Thursday, August 25, 2016 06:01 hrs UTC  
PrintE-mailവ്യക്തിത്വമില്ലെന്ന കാരണം പറഞ്ഞ് ജെറ്റ് എയര്‍വേസ് തനിക്ക് ജോലി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.  ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, വ്യക്തിത്വമില്ലെന്ന പേരില്‍ ജോലി ലഭിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
 
അന്ന് ജോലി നിഷേധിച്ച ജെറ്റ് എയര്‍വേസിന് നന്ദിയുണ്ടെന്ന് പറഞ്ഞ മന്ത്രി  പിന്നീട് എനിക്ക് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ലഭിച്ചെന്നും വ്യക്തമാക്കി. ബാക്കിയെല്ലാം ചരിത്രമാണെന്ന് മന്ത്രി തുറന്നുപറഞ്ഞത് സദസില്‍ ചിരിപടര്‍ത്തി.എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍. 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.