'ഫുക്രി'യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സിദ്ദിക്ക്
Story Dated: Saturday, February 11, 2017 03:26 hrs UTC  
PrintE-mailതന്റെ പുതിയ ചിത്രമായ 'ഫുക്രി'യെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിക്ക്. വ്യാജപ്രചരണങ്ങളിലൂടെ ഫുക്രി ഒരു മോശം സിനിമയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും സിദ്ദിക്ക് പറയുന്നു.
 
ഫുക്രി ആദ്യദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ചിത്രത്തിന് 1.55 കോടി രൂപയാണ് ആദ്യ ദിവസം കളക്ഷന്‍ കിട്ടിയത്. ജയസൂര്യ നായകനാകുന്ന ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ഇത് പലര്‍ക്കും ദഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ വ്യാജപ്രചരണം നടത്തുകയാണ്  സിദ്ദിക്ക് വ്യക്തമാക്കി.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.