മനോരമ എടുത്തത് മാതൃഭൂമി ടെലികാസ്റ്റ് ചെയ്തു; കളക്ടര്‍ ബ്രോയ്ക്ക് എല്ലാം കണക്കാാ
Story Dated: Saturday, February 11, 2017 03:33 hrs UTC  
PrintE-mailകോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി പരാതി. മാതൃഭൂമി ന്യൂസ് ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മറുപടി 'കളക്ടര്‍ ബ്രോ'ഫേസ്ബുക്കിലൂടെ നല്‍കി.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്


അതിരാവിലെ കുറേ ഫോണ്‍ കോളുകള്‍. എന്താ കാര്യം? എന്നെ മാതൃഭൂമി ചാനല്‍ സിലിമേല് എടുത്തൂന്ന്!

http://www.mathrubhumi.com/…/calicutcollectornprasanthm…

കിടു റിപ്പോര്‍ട്ടിംഗ്. എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്‌തെന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക കൊടുത്തുള്ള റിപ്പോര്‍ട്ടിംഗ്. എന്താല്ലേ?!!

മനോരമയിലെ ഒരു ലേഖകന്‍ ഷൂട്ട് ചെയ്ത് മാതൃഭൂമിയില്‍ ടെലികാസ്റ്റ് ചെയ്യുന്ന അപൂര്‍വ്വ കാഴ്ചയാണ് സൂര്‍ത്തുക്കളേ നിങ്ങള്‍ ഇവിടെ കണ്ടത്. മാധ്യമസുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞത്, കുറേ ദിവസമായി ഏതെങ്കിലും ഒരു ചാനലിനെ കൊണ്ട് ഇത് ചെയ്യിക്കാന്‍ കൊട്ടേഷന്‍ എടുത്ത് ഈ ചേട്ടന്മാര്‍ നടക്കുന്നു എന്ന്. പുവര്‍ ഫെല്ലോസ്.

എന്റെ മക്കളെയും സ്‌കൂളും ഒക്കെ വ്യക്തമായി വീഡിയോയില്‍ കണ്ട് കാണുമല്ലോ? ??????
ഈ റിപ്പോര്‍ട്ടിംഗ് ശൈലിയെ 'spit and run' അഥവാ 'തുപ്പിയിട്ട് ഓടുക' എന്ന് പറയും. മണല്‍ റെയിഡിനും സര്‍പ്പ്രൈസ് ഇന്‍സ്‌പെക്ഷനും മറ്റും ഉപയോഗിക്കുന്ന ബോര്‍ഡ് മാറ്റി വെക്കാവുന്ന വാഹനമാണ് ഇത്. തഹസില്‍ദാര്‍മ്മാര്‍ ഉപയോഗിക്കുന്ന ബൊളേറൊയെക്കാള്‍ വിലകുറഞ്ഞ ഒരു ബേസ് മോഡല്‍ വാഹനം. ഇതാണ് 'ആഡംബര വാഹനമായി' അവതരിക്കുന്നത്. ബൈ ദ ബൈ, മെഡിക്കല്‍ അവധിയിലുള്ള എന്നെ ഈ വാര്‍ത്ത ചെയ്ത ഒരു മാന്യനും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല.

പലരും പറഞ്ഞു, നിയമപരമായി പണി കൊടുക്കണം എന്ന്. പൊതുജനം സത്യം അറിഞ്ഞാല്‍ മതി, ബാക്കി അവര്‍ നോക്കിക്കൊള്ളും എന്നാണ് എന്റെ ഒരിത്. കാരണം, ഇതൊക്കെ ചെറുത്.

ഇവിടെ കൊടുത്തിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ട്രഷറിയില്‍ കൃത്യമായി പണമൊടുക്കി തന്നെയാണ് nondtuy ആവശ്യങ്ങള്‍ക്ക് വാഹങ്ങള്‍ ഉപയോഗിക്കുന്നത്. ഈ ഉത്തരവുകള്‍ ഉണ്ടെന്ന് അറിയാത്ത വിധം നിഷ്‌കളങ്കരാണ് ഈ വാര്‍ത്ത ചെയ്തവര്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസം.ഇത് വരെയുള്ള ഉപയോഗത്തിന് ക്യാഷ് സെറ്റില്‍ ചെയ്തതാണ്. ഇവിടുന്ന് മാറി പോകുമ്പൊ കണക്കൊക്കെ പൂര്‍ണ്ണമായും സെറ്റില്‍ ചെയ്ത് തന്നെയാണ് പോവുക. ഇതുവരെ എന്റെ കരിയറില്‍ അങ്ങനെയേ ചെയ്തിട്ടുള്ളൂ. ഒരു പ്രാഞ്ചിയേട്ടനും അതോര്‍ത്ത് ഇപ്പൊഴേ ബ്ലഡ് പ്രഷര്‍ കൂട്ടണ്ട.

പിന്നെ, അമ്മാവന്മാര്‍ വെറുതേ എന്നെ തല്ലി സമയം കളയണ്ടാ... ഞമ്മള് അങ്ങനെ അങ്ങ് നിങ്ങളുടെ വരുതിയില്‍ വരാന്‍ ഉദ്ദേശിച്ചിട്ടില്ല.
 


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.