പാറ്റ ശല്ല്യം സിറ്റി കൗണ്‍സില്‍ യോഗം മാറ്റിവച്ചു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, February 15, 2017 07:37 hrs EST  
PrintE-mailഒക്കലഹോമ: ഒക്കലഹോമയിലെ സിറ്റിയായ ഹാര്‍ട്ട്‌സ് ഹോണ്‍ കൗണ്‍സില്‍ മറ്റിങ്ങ്, ഹാളിനകത്ത് പാറ്റകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ചു. ഒക്കലഹോമ ഹാര്‍ട്ട്‌സ്‌ഹോണ്‍ സിറ്റി മേയര്‍ ലിയോണ്‍ മെയ്‌സാണ്‌ഫെബ്രുവരി 13 തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. പൊതുനങ്ങള്‍ക്കുള്ള പ്രവേശനം നിഷേധിച്ചത്. മെയ്ന്റനന്‍സ് വര്‍ക്കേഴ്‌സാണ് ഫര്‍ണിച്ചറുകള്‍ക്കിടയില്‍ പാറ്റകളെ കണ്ടെത്തിയത്. ചൊവ്വാഴ്ച സിറ്റി ഹാളിനകത്ത് പാറ്റകളെ കൊല്ലുന്നതിനുള്ള മരുന്ന് സ്‌പ്രെ ചെയ്തതിന് ശേഷം മാത്രമേ ഇനി കൗണ്‍സില്‍ മീറ്റിങ്ങ് തുടരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നും മേയര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം പിറ്റ്‌സ് ബര്‍ഗ് കൗണിയിലായിരിക്കും ഔദ്യോഗിക റിക്കാര്‍ഡുകള്‍ കൈകാര്യം ചെയ്യുക എന്നും മേയര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.