നാമം സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Wednesday, February 15, 2017 11:33 hrs UTC  
PrintE-mail"സംസ്കാരം, തനിമ, സൗഹൃദം , സംഘാടനം': നാമം- സാമൂഹ്യ സേവന രംഗത്ത് സജീവമാകുന്നു

 

നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങക്ക് ന്യൂ ന്യൂജേഴ്‌സിയില്‍ ഗംഭീര തുടക്കമായി .എഡിസണ്‍ ഹോട്ടലില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ന്യൂജേഴ്‌സിയിലെ സാംസ്കാരികപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ഉജ്വലമായി . "നാമം "സംഘടനാ പുതിയ പ്രവര്‍ത്തന പന്ഥാവിലേക്കു കടക്കുന്നതായി നാമം ചെയര്മാന്‍ മാധവന്‍ ബി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു . നോര്‍ത്ത് അമേരിക്കന്‍ മലയാളീ ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം)എന്ന പേരിലായിരിക്കും നാമം ഇനിയും അറിയപ്പെടുക ."സംസ്കാരം,തനിമ,സൗഹൃദം ,സംഘാടനം" എന്നിവയാണ് സംഘടനയുടെ മോട്ടോ.വിദേശത്ത് വന്ന് താമസ്സിക്കുമ്പോള്‍ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തിന്‍റെ സ്പന്ദനങ്ങളും മനസ്സിലാക്കി സമാനമായ കാഴ്ചപാടുകള്‍ ഉള്ള ആളുകളുടെ കൂട്ടായ്മാ. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാനചിന്താഗതിക്കാരുടെ ചിന്തയില്‍ പിറവി എടുത്ത സംഘടന. കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘടനയുടെ ലക്ഷ്യമാണ്.

 

 

 

എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് നാമം . എല്ലാ രണ്ടു വര്‍ഷം കൂടുമ്പോള്‍ പൊതുയോഗം തിരഞ്ഞെടുക്കുന്ന എക്‌സി ക്യുട്ടീവ് കമ്മിറ്റി നാമത്തിന്റെ ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്റ്റ്കളും ഒരു കണ്‍വീനറുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിയും എക്‌സി ക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമന സ്സുകളായ എല്ലാവരും അംഗങ്ങളും നല്‍കുന്ന സംഭാവനകളും വോളന്റീയര്‍ സേവനവും ആണ് നാമത്തിന്റെ അടിത്തറ. അമേരിക്കന്‍ മലയാളികളുടെ മൂന്ന് തലമുറകളില്‍ നിന്നുമായി അന്‍പതിലധികം കുടുംബങ്ങള്‍ "നാമ" ത്തില്‍ അംഗങ്ങളാണ്. ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു. സാംസ്കാരികം ,സാമൂഹ്യ സേവനം, ഭാഷാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച നാമം അമേരിക്കയിലെ ഏറ്റവും നല്ല പ്രവാസി സംഘടനകളില്‍ ഒന്നാണ് .രണ്ടു വര്ഷം കൂടുമ്പോള്‍ നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡുകളും പുരസ്കാരങ്ങളും സാമൂഹ്യ ശ്രദ്ദ നേടിയിട്ടുണ്ട് നേടിയിട്ടുണ്ട്. സാമൂഹ്യസേവനരംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ വിവിധ പദ്ധതികള്‍ വഴി ചെയ്തുവരുന്ന നാമം പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള വിവിധ സേവന പദ്ധതികള്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികള്‍ എന്നിവയുടെ പണിപ്പുരയിലാണ്.

 

 

 

ലോക മലയാള സമുഹത്തിന്റെ ദേശിയ ഉത്സവമായ ഓണം, യുവ ജനങ്ങളുടെ കലാപരമായ കഴിവുകള്‍ മത്സരത്തിലൂടെ മാറ്റുരക്കുന്ന കലാമേള എന്നിവ നാമത്തിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്നു.നാമം കുടുംബങ്ങളുടെ മാത്രമായി കുടുംബസമ്മേളനവും എല്ലാ വര്‍ഷവും നടത്തപ്പെടുന്നു. കൂടാതെ രണ്ടാം തലമുറയായ കുട്ടികള്‍ക്കായി ബ്രിഹത് പദ്ധതിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ കലകള്‍ സാഹിത്യം മുതലായവ അമേരിക്കന്‍ മലയാളി മണ്ണില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , ഇന്ത്യന്‍ ഭാഷയായ മലയാളത്തിലുള്ള ക്ലാസ്സുകള്‍,ലൈബ്രറി ,സെമിനാറുകള്‍ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ എന്നിവയുടെ നടത്തിപ്പിനെ പറ്റിയും ചിന്തിക്കുന്നതായി മാധവന്‍ ബി നായര്‍ അറിയിച്ചു.

 

 

 

ന്യൂജേഴ്‌സിയില്‍ നടന്ന ഉത്ഘടനന ചടങ്ങില്‍ സാഹിത്യകാരന് എ കെ ബി പിള്ള, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ഫൗണ്ടേഷന്‍ ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍, സുധാകര്‍ത്ത,മാധ്യമപ്രവര്‍ത്തകനായ സുനില്‍ ട്രൈസ്റ്റാര്‍ ,തുടങ്ങി സമൂഹത്തിന്റെ വിവിധ തലനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ഡോ: ജിതേഷ് തമ്പി ,സജിത്ത് ഗോപിനാഥ് ,മാലിനി നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള നാമം പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.