ബാര്‍ കോഴ: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ്
Story Dated: Thursday, February 16, 2017 03:30 hrs EST  
PrintE-mail കെ എം മാണിക്കെതിരായ ബാര്‍ കോഴകേസിലെ തുടരന്വേഷണ റിപ്പോ‍ട്ട് സമര്‍പ്പിക്കാന്‍ 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട് അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഇന്ന് റിപ്പോര്‍‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നത്.

ബാറുടമ ബിജു രമേശ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശബ്ദരേഖയുടെ ശാസ്‌ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇതാണ് അന്വേഷണ റിപ്പോ‍ര്‍ട്ട് വൈകിപ്പിക്കുന്നതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഹൈദരാബാദ് ഫോറന്‍സിക് ലാബിലാണ് പരിശോധനയ്‌ക്കായി സിഡി അയച്ചിട്ടുള്ളത്. വിജിലന്‍സിന്റെ അപേക്ഷ പരിഗണിച്ച് കോടതി കേസ് പരിഗണിക്കുന്നത് മാര്‍ച്ച്31 ലേക്ക് മാറ്റി.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ കോടതി വിജിലൻസിന് നിർദ്ദേശിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.