ഇന്ത്യാനയില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, February 16, 2017 09:24 hrs EST  
PrintE-mailഇന്ത്യാന: 'മൈല്‍ ഹൈ ബ്രിഡ്ജ്' എന്ന് അറിയപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട റെയ്ന്‍ റോഡ് ബ്രിഡ്ജിന് സമീപം ഹൈക്കിങ്ങിന് പോയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം ഒരു മൈല്‍ അകലെയുള്ള ഡെല്‍ഹി ഡിയര്‍ക്രീക്കില്‍ നിന്നും കണ്ടെടുത്തു. ഫെബ്രുവരി 13 തിങ്കളാഴ്ചയായിരുന്നു ഇരുവരേയും ബ്രിഡ്ജിന് സമീപം ഹൈക്കിങ്ങിനായി കാറില്‍ കൊണ്ട് വിട്ടത്. വൈകിട്ട് തിരിച്ച് കൊണ്ടുവരുന്നതിന് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് ഇരുവരും അപ്രതീക്ഷിതമായ വിവരം അറിയുന്നത്. ലിബര്‍ട്ടി ജെര്‍മന്‍, അബിഗെയ്ല്‍ വില്ല്യംസ് എന്നീ രണ്ട് പതിമൂന്ന് വയസ്സ് പ്രായം വരുന്ന കുട്ടികളെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും, പോലീസ് വളണ്ടിയര്‍മാരും നടത്തിയ അന്വേഷണത്തിനോടുവിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച കണ്ടെത്തിയത്. ചൊവ്വാഴ്ച കണ്ടെടുത്ത മൃതശരീരങ്ങളുടെ സ്ഥാനം ഇരുവരും കൊലപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പോലീസ്. കാരള്‍ കൗണ്ടി ഷെറിഫ് ടോമ്പ് ലിബന്‍ബി ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സമതതല പ്രദേശത്തുനിന്നും അറുപതടി താഴ്ചയിലായിരുന്ന മൃതദേഹങ്ങളെന്് ഇന്ത്യാന സ്റ്റേറ്റ് പോലീസ് സെര്‍ജന്റ് കിം റെയ്‌ലി പറഞ്ഞു. പോലീസ് സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.