തമിഴ്നാടിന്റെ 13–ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ.പളനിസാമി
Story Dated: Thursday, February 16, 2017 09:32 hrs EST  
PrintE-mail ചെന്നൈ :എടപ്പാടി പളനിസാമി തമിഴ്നാടിന്റെ 13–ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഗവർണർ സി.വിദ്യാസാഗർ റാവു രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ സർക്കാർ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കുമെന്ന് പളനിസാമി അറിയിച്ചു. ജയയുടെ സദ്ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി പ്രസീഡിയം ചെയർമാൻ കെ.എ. സെങ്കോട്ടയ്യനാണ് പുതിയ വിദ്യാഭ്യാസ മന്ത്രി. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജയാ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ശനി രാവിലെ 11നാണ് വിശ്വാസവോട്ടെടുപ്പ്. അണ്ണാ ഡിഎംകെ എംഎൽഎമാരെ വീണ്ടും കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.