ബംഗലൂരുവില്‍ വീണ്ടും തടാകം കത്തുന്നു
Story Dated: Friday, February 17, 2017 08:43 hrs UTC  
PrintE-mail



കത്തുന്ന തടാകങ്ങള്‍ തുടര്‍ക്കഥയാവുകയാണ് ബംഗലൂരു നഗരത്തില്‍. എപ്പോഴും നുരഞ്ഞുപൊങ്ങുന്ന ബെലന്തൂര്‍ തടാകത്തിനാണ് ഏറ്റവുമൊടുവില്‍ തീപിടിച്ചത്. പ്രദേശമാകെ വിഷപ്പുകയില്‍ മൂടി. രാസമാലിന്യങ്ങള്‍ കുന്നുകൂടുന്നതാണ് തടാകങ്ങള്‍ക്ക് തീപിടിക്കുന്നത് തുടരാന്‍ കാരണം.

മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതല്ല. ഇതൊരു തടാകത്തിന്റെ ഒത്ത നടുക്കുനിന്നുളള ദൃശ്യമാണ്. വെളളത്തിന് തീപിടിച്ചാലുളള അവസ്ഥ.ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തില്‍ ചെറിയ തീപിടിത്തങ്ങള്‍ പതിവാണ്.ഇത്രയും വലുത് പക്ഷേ ആദ്യം.തടാകത്തിനുമുകളില്‍ നുരഞ്ഞുപൊന്തിയ പതയും അതിലുണങ്ങിയ ചെടികളുമാണ് കത്തിയത്. വിഷപ്പുകയില്‍ ബെലന്തൂര്‍ ആകെ മൂടി.വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി.മൂന്ന് മണിക്കൂറിലധികമാണ് ബെലന്തൂര്‍ തടാകം നിന്നുകത്തിയത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.