പ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍ മിഡ്-വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ സേവികാ സംഘത്തിന് നവ നേതൃത്വം AMERICA 17-Feb-2017 ബെന്നി പരിമണം ഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോ Benny Parimanam
bennyparimanam@gmail.com
Story Dated: Friday, February 17, 2017 01:21 hrs UTC  
PrintE-mailപ്രവര്‍ത്തന പന്ഥാവില്‍ സുവര്‍ണ്ണ മുദ്ര ചാര്‍ത്താന്‍ മിഡ്-വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ സേവികാ സംഘത്തിന് നവ നേതൃത്വം

 

 

ഷിക്കാഗോ: മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ സേവികാ സംഘത്തിന് പുതിയ നേതൃത്വം. ജനുവരിയില്‍ നടന്ന റീജണല്‍ സേവികാ സംഘത്തിന്റെ മീറ്റിംഗില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മൂന്നു വര്‍ഷമാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. ഷിക്കാഗോ മാര്‍ത്തോമ്മാ ഇടവക വികാരി റവ.എബ്രഹാം സ്‌കറിയ പ്രസിഡന്റായി നേതൃത്വം നല്‍കുന്ന റീജണല്‍ സേവികാ സംഘത്തിന്റെ പുതിയ ഭാരവാഹികള്‍ ആയി സാറാമ്മ വര്‍ഗ്ഗീസ്(വൈ.പ്രസിഡന്റ്, ഡിട്രോയിറ്റ് മാര്‍ത്തോമ്മ ചര്‍ച്ച്), സൂസന്‍ ജി. ഫിലിപ്പ്(സെക്രട്ടറി, സെന്റ്. തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് ലൊംബാര്‍ഡ്, ഷിക്കാഗോ), ഡോ.അന്നമ്മ സാധു(ട്രഷറര്‍, ബെഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്,(ഫ്രാങ്ക്ഫര്‍ട്ട്)എന്നിവര്‍ ചുമതലകള്‍ വഹിക്കും.

 

 

മറിയാമ്മ സാമുവേല്‍(ഡിട്രോയ്റ്റ് മാര്‍ത്തോമ്മാ ചര്‍ച്ച്), സൂസി മാത്യു(ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്) എന്നിവര്‍ ഓഡിറ്റര്‍മാരായി സേവനമനുഷ്ഠിക്കും. അഞ്ചു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മിഡ്- വെസ്റ്റ് റീജിയനിലുള്‍പ്പെട്ട ഏഴ് ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ നിന്നാണ് പുതിയ നേതൃത്വത്തെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസനത്തില്‍ വൈവിധ്യമാര്‍ന്ന കര്‍മ്മ പരിപാടികളിലൂടെ ദൈവരാജ്യ പ്രവര്‍ത്തനങ്ങളുടെ സജീവ പങ്കാളിത്തം ഊട്ടിയുറപ്പിച്ച മിഡ്- വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ സേവികാ സംഘം, വരും നാളുകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറട്ടെ എന്നാശംസിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.