സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ നറുക്കെടുപ്പ് ഫെബ്രുവരി 18ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, February 17, 2017 01:45 hrs UTC  
PrintE-mailഹൂസ്റ്റണ്‍: ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കന്ന ചാപ്പലിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫില്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18ന് ശനിയാഴ്ച 10 മണിക്ക് ഉര്‍ശ്ലേലം അരമനയില്‍ വെച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ നടക്കും. റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മേഴിസിഡെസ് ബെന്‍സ് 450 ഉം രണ്ടാം സമ്മാനം 5 പവന്‍ സ്വര്‍ണ്ണം മൂന്നാം സമ്മാനം രണ്ട് ഇന്‍ഡ്യയിലേക്കുള്ള എയര്‍ടിക്കറ്റുമാണ്. ഫണ്ട് റൈസിങ്ങ് കണ്‍വീനിയര്‍ റവ.പാ.രാജു ദാനിയേല്‍, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ തോമസ് പൂവത്തൂര്‍, റഫിളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച മേഖല കണ്‍വീനിയര്‍മാര്‍ക്കും സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഫെബ്രുവരി 18ന് ശനിയാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യ തിരുമേനി വി.കുര്‍ബാന അര്‍പ്പിക്കും തുടര്‍ന്നു നടക്കുന്ന നറുക്കെടുപ്പിലും ഹൂസ്റ്റണിലെ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് കണ്‍വീനയര്‍ ഫാ.രാജു ദാനിയേല്‍ അഭ്യര്‍ത്ഥിച്ചുയെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.