ടൊറൊന്റോ മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
Story Dated: Friday, February 17, 2017 01:47 hrs UTC  
PrintE-mailസണ്ണി ജോസഫ് പ്രസിഡന്റ്, ജോ മാത്യു സെക്രട്ടറി, റോയി ജോര്‍ജ്ജ് ട്രഷറര്‍

 

ടൊറൊന്റോ: ടൊറൊന്റോ മലയാളി സമാജത്തിന്റെ 2017 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2016 ലെ പ്രസിഡന്റ് ബിജു മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ്- പ്രസിജന്റ്, ജോണ്‍ കണ്ടത്തില്‍- വൈസ് പ്രസിഡന്റ്. ജോ മാത്യൂ- സെക്രട്ടറി, ബിജു കട്ടത്തറ- ജോയിന്റ് സെക്രട്ടറി, റോയി ജോര്‍ജ്- ട്രഷറര്‍. ജോസി കാരക്കൂട്ട്- ജോയിന്‍ര് ട്രഷറര്‍. അഗസ്റ്റിന്‍ തോമസ്- എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍. രാജീവ് ദേവസ്സി- ജോയന്റ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനര്‍, സേതു വിദ്യാസാഗര്‍- പി ആര്‍ ഒ, രാജേന്ദ്രന്‍ തളപ്പത്ത്- സപ്പോര്‍ട്ട് കണ്‍വീനറായും കമ്മിറ്റി അംഗങ്ങളായും ജോസ് തോമസ്, ബിനു കട്ടത്തറ, സന്തോഷ് ജേക്കബ്, ജോ്‌സ് സെബാസ്റ്റിയന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു ഇന്റേണല്‍ ഓഡിറ്റേഴ്‌സായി- സനീഷ് ജോസഫിനെയും ജോയി പൈനേടത്തിനേയും തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ട്രെസ്റ്റിനായി ജോണ്‍ പി ജോണിനേയും ടൊമി കോക്കാടിനെയും ഈ വര്‍ഷംതിരഞ്ഞെടുത്തു. കാലാവധി തുടരുന്ന റോയി പൗലോസ്, ജിജി ഉണ്ണിപിള്ളിയില്‍, അലക്‌സ് അലക്‌സാണ്ടര്‍, സാബു കാട്ടുകുടിയില്‍ എന്നിവര്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റിമാരായി തുടരും


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.