ജനനിയിലെ പത്രാധിപക്കുറിപ്പുകള്‍ പുസ്തകരൂപത്തിലാക്കിയപ്പോള്‍
Story Dated: Wednesday, February 22, 2017 12:00 hrs UTC  
PrintE-mailസുധീര്‍ പണിക്കവീട്ടില്‍

അമ്മയുടെ പര്യായപദത്തില്‍ (ജനനി) അറിയപ്പെടുന്ന മാസികയിലെ പത്രാധിപക്കുറിപ്പുകള്‍/മുഖപ്രസംഗങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ തുടക്കം അമ്മയെപ്പറ്റിതന്നെയായത് അനുയോജ്യമായി. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കും, അമ്മമാര്‍ക്കുമാണ്.ഇതേതുടര്‍ന്നു അമ്പത്തിരണ്ടുലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിലെ പത്ത്‌ലേനങ്ങള്‍സ്ര്തീയെക്കുറിച്ചാണ്. ഈ ലേനങ്ങളിലെല്ലാം തന്നെ, മാത്രുത്വത്തിന്റെ മഹനീയത, പുരുഷനോടൊപ്പം സ്ത്രീക്കും തുല്യ അവകാശങ്ങള്‍, സ്ര്തീധനസമ്പ്രദായവും, ഗര്‍ഭപാത്രം വിലക്ക്‌വയ്ക്കുന്ന പ്രവണതയും, ശക്തയാണെങ്കിലും സമൂഹത്തിനു തോല്‍പ്പിക്കാന്‍ കഴിയുന്നസ്ര്തീയുടെ നിസ്സഹായതയും, അപമാനിക്കപെടുന്ന സ്ത്രീത്വവും, ബലാത്സംഗത്തിനിരയായി മാതാവാകേണ്ടി വന്ന ഒരു വനിതയുടെ തീരുമാനങ്ങളും വിവരിക്കുന്നു. ഈ ലേനങ്ങള്‍ക്ക് പുറകില്‍ ഒരു സംഭവമോ, ചരിത്രമോഉണ്ടായേക്കാമെങ്കിലും അതോടനുബന്ധിച്ചുണ്ടായ പ്രത്യാഘാതങ്ങള്‍ പരിണത ഫലങ്ങള്‍സമൂഹശ്രദ്ധയിലേക്ക്്‌കൊണ്ടുവരിക എന്ന പത്രധര്‍മ്മത്തിന്റെ കര്‍ത്തവ്യം നിറവേറുകയാണീലേനങ്ങളിലൂടെ. കുറച്ച് വാക്കുകള്‍കൊണ്ട് കൂടുതല്‍പറയാന്‍, അറിയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.

 

 

 

ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും അതിനുദാഹരണങ്ങളാണ്. ഈ വരികള്‍ശ്രദ്ധിക്കുക'' "അബല, ചപല തുടങ്ങിയപര്യായ പദങ്ങള്‍ തന്നെസ്ര്തീകളോടുള്ള നമ്മുടെ അപക്വമായ മനോഭാവത്തിന്റെ (അടിവരെലേകന്‍) തെളിവല്ലേ? ദര്‍പ്പണമെന്ന്പുസ്തകത്തിനു. പേരുനല്‍കിയതിലും ഔചിത്യമുണ്ട്. കണ്ണാടിബിംബങ്ങളെ പ്രതിഫലിപ്പിക്കുന്നു.എന്നാല്‍ മുന്നിലുള്ള വസ്തുവിനെമാത്രമാണു അതുപ്രതിഫലിപ്പിക്കുന്നത്. വസ്തുമാറുമ്പോള്‍പ്രതിബിംബം അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഈ കണ്ണാടിയിലെ പ്രതിബിംബങ്ങള്‍മായുന്നില്ല, മറയുന്നില്ല. അതുഗ്രന്ഥകര്‍ത്താവിന്റെ ഇന്ദ്രജാലം. എന്തെല്ലാം വസ്തുക്കളാണ് കണ്ണാടിക്ക് മുന്നില്‍പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കാര്യം ചിന്തനീയം. വസ്തുക്കള്‍മാറിപ്പോയാലും അവയുടെ പ്രതിബിംബങ്ങളെ കണ്ണാടിയില്‍ അവശേഷിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവിനുകഴിവുണ്ട്.എങ്ങനെ?ഒന്ന് പരിശോധിച്ച് നോക്കാം.

 

 

 

 

അമേരിക്കന്‍ മലയാളിയെനാടുമായി ബന്ധിപ്പിച്ച് നിറുത്തുന്നതിനോടൊപ്പം തന്നെപുതുതലമുറക്ക് അവരുടെ മാത്രുഭാഷയോട് ഇഷ്ടം തോന്നുന്നവിധം ഒരു അന്തരീക്ഷം സൃഷ്ടിക്കയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍. ഓരോ മാസവും വീട്ടിലെത്തുന്ന ഈ മാസിക ഒന്ന് മറിച്ച് നോക്കാനും അതുവായിച്ച് മനസ്സിലാക്കാനുമുള്ള ഒരു ജിജ്ഞാസ അവരിലതുളവാക്കും.ഭാഷയും സംസ്കാരവും ഇഴചേര്‍ന്നുനില്‍ക്കുന്നെങ്കിലും ഭാഷ നഷ്ടപ്പെട്ടാലും സംസ്കാരം നിലനില്‍ക്കും. അമേരിക്കയില്‍വളരുന്ന ഭാരതീയരായ കുട്ടികള്‍ അവരുടെ മാത്രുഭാഷ മറന്നാലും അവര്‍ ഭാരതീയരായിതന്നെ അറിയപ്പെടും. വാസ്തവത്തില്‍ഭാഷയും, സംസ്കാരവും, ചരിത്രവും, ആത്മീയതയും എല്ലാം ഒരുമിച്ച് ബന്ധപ്പെട്ടിരിക്കുന്നു.ഒരു ഭാഷയും പൂര്‍ണ്ണമായിനഷ്ടപ്പെടുന്നില്ല. പത്രാധിപക്കുറിപ്പുകളില്‍ ഒന്നില്‍ നമ്മള്‍ ഇങ്ങനെവായിക്കുന്നു."മലയാളിക്കുട്ടികള്‍ മലയാളം കൂടിപഠിക്കുന്നത്‌കൊണ്ട്് അവരുടെ സാമൂഹ്യസാംസ്കാരിക വീക്ഷണം കൂടുതല്‍വികസിതമാകുന്നു. ഈ ലക്ഷ്യം നേടണമെങ്കില്‍ അധ്യയനരീതി അതിനു അനുയോജ്യമായിരിക്കണം.

 

 

 

 

''തുടര്‍ന്ന് മലയാള പഠനം അമേരിക്കന്‍ മലയാളിക്കുട്ടികള്‍ക്ക് ആവശ്യമാണെന്നും അതിനുള്ള എളുപ്പവഴികള്‍ നിര്‍ദ്ദേശിക്കയും ചെയ്യുന്നു.ശരിയാണ് സാംസ്കാരിക വീക്ഷണത്തില്‍ ഭാഷാപഠനം കൊണ്ട്മാറ്റങ്ങള്‍ ഉണ്ടാകും. ഭക്ഷണം കഴിക്കുകയെന്നത് ശരീരത്തിന്റെ ആവശ്യമാണ്.എന്നാല്‍ എന്തുഭക്ഷണം കഴിക്കണമെന്നത് അവരുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണ്. ഒരു അദ്ധ്യാപകന്‍പത്രാധിപരാകുമ്പോള്‍ അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ തീര്‍ച്ചയായും ജനങ്ങളുടെ ഭാവിസുരക്ഷിതമാകണമെന്ന ഒരു സദുപദേശം കാണും. ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അവര്‍ക്ക് അറിവ് പകരാനും അത്തരം പത്രാധിപന്മാര്‍ യത്‌നിക്കുന്നു.നിസ്സാരവും വ്രുത്തികെട്ടതുമായ കാര്യങ്ങളെ പൊലിപ്പിച്ച് വാര്‍ത്തയാക്കുന്നപ്രവണത, (muckraking) ഉദ്വേഗജനകമായ (sensationalizing) വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കല്‍തുടങ്ങിയ പത്രലോകത്തെ താല്‍പ്പര്യങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തിലെ കുറിപ്പുകളില്‍ കാണുകയില്ല. പത്രാധിപകുറിപ്പുകള്‍ സമയോചിതവും, സാഹചര്യങ്ങളെ വിലയിരുത്തുന്നതുമാകണമെന്ന ഗ്രന്ഥകര്‍ത്താവിന്റെ തീരുമാനങ്ങള്‍പ്രകടമാണ്. നന്മകള്‍ചെയ്യുന്നത് ഈശ്വരസേവയാണെന്ന് വിശ്വസിച്ചിരുന്നബെഞ്ചമിന്‍ ഫ്രാങ്‌ളിനെ ഈ കുറിപ്പുകള്‍ഓര്‍മ്മിപ്പിക്കുന്നു.

 

 

 

 

ധാര്‍മ്മിക ബോധം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍തന്റെ കുറിപ്പുകള്‍ക്ക് (അദ്ദേഹം പത്രാധിപരും അച്ചടിക്കാരനും കൂടിയായിരുന്നു) കഴിയുമെന്ന് ഫ്രാങ്‌ളിന്‍ ഉറപ്പായിവിശ്വസിച്ചിരുന്നു. നല്ലത് ചെയ്ത്‌നന്മയുള്ളവരായിരിക്കുകയെന്ന അദ്ദേഹത്തിന്റെ ഉപദേശം ആദരണീയനായ ജെ. മാത്യൂസ്‌സാറും തന്റെപ്രവര്‍ത്തനത്തിലൂടെ പിന്‍തുടരുന്നു. മുപ്രസംഗങ്ങള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്ക്കാരങ്ങളാണ്. പത്രങ്ങള്‍ സമൂഹത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരും. അതുകൊണ്ടാണുമുഖപ്രസംഗങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്.ഈ പുസ്തകത്തിലെമുപ്രസംഗങ്ങള്‍,പത്രാധിപക്കുറിപ്പുകള്‍അങ്ങനെ ഏതുവകുപ്പുകളില്‍ ഉള്‍പ്പെടുത്തിയാലും ഇവയെല്ലാം സാഹിത്യപരമായപത്രലേനങ്ങളായി വായനക്കാര്‍ക്കനുഭവപ്പെടും. പത്രാധിപക്കുറിപ്പുകളുടെനിബന്ധനപ്രകാരമുള്ള ദൈര്‍ഘ്യത്തില്‍അവയെ ഒതുക്കിയിട്ടുണ്ടെങ്കിലും ഓരോ മുകുറികളും സര്‍ഗാത്മകത ചാര്‍ത്തിനില്‍ക്കുന്നു.ഈ കുറിപ്പുകളെക്ലാം വിദേശത്ത്‌നിന്നിറങ്ങുന്ന ഒരു സാഹിത്യമാസികയിലേതാണെന്നുള്ളത്‌കൊണ്ട് കൂടിയായിരിക്കം പത്രഭാഷയേക്കാള്‍ സ്രുഷ്ടിപരവും, സര്‍ഗാത്മകവുമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തന്നെയുമല്ല വിഷയങ്ങള്‍തിരഞ്ഞെടുക്കുന്നതിലും പത്രാധിപര്‍ സൂക്ഷ്മതപാലിക്കുന്നുണ്ട്.

 

 

 

 

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അമേരിക്കയിലെ വിവരങ്ങള്‍ അറിയാന്‍ ഇവിടത്തെ പത്ര-ദ്രുശ്യമാധ്യമങ്ങള്‍ അനവധിയാണ്. അമേരിക്കന്‍ മലയാളികളുടെ ഭാഷയും സംസ്കാരവും പൈത്രുകവും കാത്ത് സൂക്ഷിക്കുന്നതില്‍ അവരെ ബോധവത്കരിക്കയും അറിവ്പകരുകയുമാണ് ചെയ്യേണ്ടതെന്ന്പത്രാധിപര്‍മനസ്സിലാക്കുന്നു. അതുകൊണ്ട്അദ്ദേഹം അവിടത്തെ മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍, നാടുമായിബന്ധപ്പെടുമ്പോള്‍ അഭിമുീകരിക്കെണ്ടിവരുന്ന വെല്ലുവിളികള്‍, കേരളത്തില്‍പ്രതിദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍വികസനങ്ങള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്നവിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു. ന്സമൂഹത്തിലെ വിനാശകരമായപ്രവണതകള്‍ക്കെതിരെ നിശിതമായവിമര്‍ശനങ്ങള്‍ ഈ കുറിപ്പുകളില്‍ പ്രകടമാണ്. 'സ്വതന്ത്രമാധ്യമങ്ങള്‍ നാം അറിയേണ്ട വാര്‍ത്തകള്‍ നമ്മേ അറിയിക്കുന്നുണ്ടോ? വാര്‍ത്തകള്‍ക്ക് രൂപഭേദവും നിറമാറ്റവും സംഭവിക്കുന്നോ?

 

 

 

 

ചില പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക്‌വേണ്ടി നടക്കാത്ത കാര്യങ്ങള്‍ വാര്‍ത്തകളായി ജനിക്കാറുണ്ടോ? 'ഇങ്ങനെചോദിച്ചു കൊണ്ട് അതിനുമറുപടി ഉണ്ടെന്നു അദ്ദേഹം അറിയിക്കുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉപയോഗിച്ച ശൈലിയില്‍ മേല്‍പ്പറഞ്ഞവയെല്ലാം ഒരു ഇരുമ്പ്മറയില്‍ മരവിച്ചു പോകുന്നുണ്ടത്രെ. അദ്ദേഹം തുറന്നെഴുതുന്നു; സ്വതന്ത്രമാധ്യമങ്ങള്‍ എന്നറിയപ്പെടുന്നവയും വാര്‍ത്തകളുടെ കാര്യത്തില്‍സ്വതന്ത്രമല്ല. ഈ വിമര്‍ശനത്തിലൂടെ സ്വയം ആ പ്രവണതകളില്‍ നിന്നും താന്‍ സ്വതന്ത്രനാണെന്നും പത്രധര്‍മ്മനുസരിച്ചുള്ളവസ്തുനിഷ്ഠമായ എല്ലാ വാര്‍ത്തകളും, പൂര്‍ണ്ണമായ വിശകലനത്തിനുശേഷംവായനകാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്നുള്ള ശുഭാപ്തിവിശ്വാസം അദ്ദേഹം നല്‍കുന്നു. ഒരു എഴുത്തുകാരന്റെ സത്യസന്ധതയും പത്രകാരന്റെധര്‍മ്മവും ഒന്നിച്ചു ചേരുന്ന ഒരു അനുഭവമാണു ഈ കുറിപ്പുകള്‍നല്‍കുന്നത്.

 

 

 

മാത്രമല്ല പത്രാധിപര്‍മലയാളിയാണ്, അദ്ദേഹം അദ്ധ്യാപകനായി ജോലിയില്‍ നിന്ന്‌വിരമിച്ച വ്യക്തിയാണ്. മലയാളം വിദേശമലയാളി കുട്ടികള്‍പഠിക്കണമെന്നു നിര്‍ബന്ധമുള്ള അദ്ധ്യാപകനും കൂടിയാണ്. അതുകൊണ്ട് ഒരുമലയാളിയെന്ന നിലയിലും മലയാളി സമൂഹത്തിന്റെപ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് വിശ്വസനീയതകൈവരുന്നു.പത്രമാധ്യമങ്ങളുടെ വാണിജ്യസ്വഭാവമുള്ള പത്രാധിപക്കുറിപ്പുകളില്‍നിന്നും ഇവ വേറിട്ടുനില്‍ക്കുന്നു. രചനയില്‍, ഘടനയില്‍, നിരീക്ഷണങ്ങളില്‍, നിഗമനങ്ങളില്‍, വിശകലനങ്ങളില്‍ അങ്ങനെ എല്ലാറ്റിലുംവിശിഷ്ടമായ സ്ഥാനം അലങ്കരിക്കുന്നു. ഈ മാസിക അമേരിക്കന്‍ മലയാളിവായനകാര്‍ക്ക് വേണ്ടിയാണെന്നുള്ളത്‌കൊണ്ട് ഭാരതീയസംസ്കാരവും, പ്രവാസജീവിതത്തിനിടയില്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങളും, കുടുംബബന്ധങ്ങളും, ഭാവിതലമുറയെ കരുപ്പിടിപ്പിക്കുന്നതും മറ്റും തന്റേതായ കാഴ്ചപ്പടിലൂടെ ആവിഷ്കരിക്കുന്നു.

 

 

 

 

ചിലപ്പോള്‍ പത്രാധിപര്‍ ഒരു ക്രാന്തദര്‍ശിയാകുന്നതും, ക്രുദ്ധനാകുന്നതും കാണാം. അസമത്വങ്ങളും, അരുതായ്കകളും മുന്നില്‍ കാണുമ്പോള്‍രോഷം കൊള്ളുന്നെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ പുഴകള്‍വറ്റിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ കോള എന്ന പാനീയം ഉണ്ടാക്കുന്നതിനെതിരെ അദ്ദേഹം ചോദിക്കുന്നത് കേരളത്തില്‍ധാരാളം കിട്ടുന്ന മമ്പഴവും, പൈനാപ്പിളും, കശുമാങ്ങയും ഉപയോഗിച്ച് പാനീയം ഉണ്ടാക്കാമെന്നാണു. അല്ലെങ്കില്‍ ശുദ്ധമായ കരിക്കിന്‍വെള്ളം ഉപയോഗപ്പെടുത്തികൂടെയെന്നാണ്. അദ്ദേഹം ആ അഭിപ്രായത്തെ ഇങ്ങനെ ഉറപ്പിക്കുന്നു.അവ ഉണ്ടാക്കണം, വില്‍ക്കണം, കുടിക്കണം.വാടകക്ക്‌കൊടുക്കുന്ന ഗര്‍ഭപാത്രങ്ങള്‍ ഭാവിയില്‍ ശിശുക്കളെക്രയവിക്രയം ചെയ്യുന്ന അല്ലെങ്കില്‍ അവയവങ്ങള്‍ വിലപേശിവില്‍ക്കുന്ന ദുരന്തത്തില്‍ കലാശിക്ലേക്കാമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചിലപത്രാധിപക്കുറിപ്പുകളില്‍ കാണുന്നത്ശക്തവും, ധീരവുമായചോദ്യങ്ങളാണ്.

 

 

 

 

''ആയിരങ്ങള്‍ അനുദിനം സത്യാന്വേഷണത്തിനെത്തുന്ന മഹാത്മജിയുടെ സബര്‍മതി ആശ്രമത്തിന്റെ അവകാശക്കുത്തക ആഗോളശക്തികളില്‍ ആരു ഇനി അവകാശപ്പെടും". പെണ്‍ഭ്രൂണഹത്യ മാത്രുഹത്യക്ക്തുല്യമാണ്. അമേരിക്കയിലെ സാംസ്കാരിക സംഘടനകളുടെ കുറ്റകരമായ നിഷ്ക്രിയത്വം മൂലം ജാതിമത സംഘടനകള്‍ തഴച്ച് വളരുന്നു''"കേരളംഭാഷാപരമായി ഉത്തമപൗരുഷം നഷ്ടപ്പെട്ടനാട്'' . വിമോചനസമരം പില്‍ക്കാലത്ത്മാത്രുകയായി സ്വീകരിച്ച് പല അക്രമങ്ങള്‍ക്ക് അതുവഴികാട്ടി. "നിങ്ങള്‍ ഏതുപള്ളിയില്‍പോകുന്നു എന്ന അരോചക ചോദ്യം.എന്തുകൊണ്ട് സ്ര്തീകളെ മാത്രം കല്ലെറിയുന്നു?''പിന്നീട്ശാന്തനും സ്‌നേഹസമ്പന്നനുമാകുന്ന ഗുരുവായികൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്നു. "തെറ്റുകള്‍ ആര്‍ക്കും പറ്റും.തിരുത്തുന്നതാണു ധീരത. ശിക്ഷക്ക്മുമ്പേവേണ്ടത് ശിക്ഷണമാണ്.ഹ്രുദയതുടിപ്പ് അയല്‍ക്കാരനെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്ന മണിനാദമായിമുഴങ്ങുന്നുവെങ്കിലേതുപള്ളിയില്‍ പോയാലെന്തു. ഒരു പള്ളിയിലും പോയിക്ലെങ്കിലെന്ത്?

 

 

 

 

സ്വന്തം കണ്മുന്നില്‍ അരങ്ങേറുന്ന ജീവിത നാടക രംഗങ്ങള്‍ ക്രുദ്ധനാക്കുമ്പോള്‍ നമ്മള്‍ കേട്ട്ശീലിച്ച പ്രയോഗങ്ങള്‍മാറിപ്പോയിയെന്ന് നമ്മെ അറിയിക്കുന്നു.ഉദാഃ "സ്വന്തം പാപം മറച്ചുവയ്ക്കാന്‍ ആരേയും കല്ലെറിയാം.'' ചുരുക്കം പേര്‍ക്ക്‌വേണ്ടിചിലരാല്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ ഭരണകൂടമാണിന്ന് ജനാധിപത്യം.എന്റെ ജാതി, എന്റെ മതം, എന്റെദൈവം.' ഈ കുറിപ്പുകള്‍ക്ക് എല്ലാം ഒരു ആഗോളവീക്ഷണസ്വഭാവമുണ്ട്. ഇന്ന് മനുഷ്യന്‍ ലോകപൗരനാണു. ഒരു രാജ്യം അവനുപൗരാവകാശം നല്‍കുമ്പോഴും ലോകമെമ്പാടും നടക്കുന്നസംഭവങ്ങളുടെ അലകള്‍ അവനേയും തൊട്ടുപോകുന്നു. ജലവും, വായുവും, ഗര്‍ഭപാത്രവുമൊക്കെ വില്‍പ്പനചരക്കാവുന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നു തന്റെ കുറിപ്പുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാലത്ത് ലോകത്തെവിടേയും വാര്‍ത്തയെത്തിക്കാന്‍ നിമിഷം മതി. മേഘവും മയൂവും വേണ്ട.വാത്താവിനിമയത്തില്‍ വിപ്ലവകരമായ സാങ്കേതിക വികാസം ലോകജനതയുടെ പ്രതികരണവേഗതയില്‍വിസ്മയകരമായവ്യതിയാനം വരുത്തിയെന്നു അദ്ദേഹം എഴുതുന്നു. (പേജ് 25).

 

 

 

 

 

പത്രാധിപര്‍ വിദ്യാഭ്യാസയോഗ്യതയുള്ളവനും അദ്ദേഹത്തിന്റെ അറിവ് ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്തിയുള്ളവനുമാകണമെന്ന് ഈ കുറിപ്പുകള്‍നമ്മെബോദ്ധ്യപ്പെടുത്തുന്നു. പലപ്പോഴും ചരിത്രത്തിന്റെ ഏടുകള്‍വര്‍ത്തമാനകാലവുമായിചേര്‍ത്തുവച്ച് അദ്ദേഹം നമ്മോട്പറയുന്ന കാര്യങ്ങള്‍ വളരെവിശ്വസനീയമായ വിധത്തില്‍, പലപ്പോഴും ഗൗരവതരമായ നര്‍മ്മത്തില്‍ ചാലിച്ചു കൊണ്ടാണു.(വന്‍കിട കമ്പനികള്‍ കല്‍പ്പിക്കുന്ന വിലയ്ക്ക് ജലവും, വായുവും വാങ്ങി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.) ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് തന്റേതായ അല്ലെങ്കില്‍ തങ്ങള്‍ പിന്താങ്ങുന്ന ഭരണകക്ഷിയുടെ, വിഭാഗത്തിന്റെ പ്രീതിസമ്പാദനത്തിനായി സമൂഹത്തെ ആളിപ്പടര്‍ത്തുന്ന പത്രാധിപക്കുറിപ്പുകളില്‍ നിന്നും ഈ കുറിപ്പുകള്‍ തനതായ ഒരു മാനം സ്രുഷ്ടിക്കുന്നു. ഈ കുറിപ്പുകള്‍ ഒരു സാഹിത്യരചനപോലെ, കഥപോലെ, ഓര്‍മ്മക്കുറിപ്പുകള്‍ പോലെ, ഒരു തൊട്ടുണര്‍ത്തല്‍ പോലെ, ഒരു മാര്‍ഗനിര്‍ദേശം പോലെ ആവിഷ്ക്കരികുകയെന്ന രചനാതന്ത്രം കൊണ്ട് സമ്പന്നമാണ്.

 

 

 

 

സ്വയം ഭാഗമായിരിക്കുന്ന ഒരു സമൂഹത്തിലെ ചില സംഭവങ്ങള്‍ അത്തരം സംഭവങ്ങളെ നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി അതില്‍മുഴുകുന്നുപത്രാധിപര്‍. അങ്ങനെചെയ്യുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. അത്തരം രചനകള്‍ ക്രുത്യമായതും, ഗവേഷണവിധേയമായതും,വായിക്കാന്‍ രസകരവുമാകുന്നു. വിദേശഭൂമിയില്‍ മു്യധാരപ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് സ്വദേശഭാഷയില്‍ ഇറക്കുന്നപത്രങ്ങള്‍ക്ക് ഒത്തിരി വെല്ലുവിളികള്‍ ഉണ്ട്. അവര്‍ക്ക് സ്വന്തം നാട്ടിലും അവര്‍ വസിക്കുന്നനാട്ടിലും ഉണ്ടാകുന്ന സംഭവവികാസങ്ങളെ സുസൂക്ഷം നിരീക്ഷണം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരുന്നു. വാര്‍ത്തകള്‍ കിട്ടിയാല്‍തന്നെ അവയുടെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വവും അവരില്‍നിക്ഷിപ്തമാണ്. സത്യവും മിഥ്യയും വാര്‍ത്തകളില്‍ കൂടികലരുക സ്വാഭാവികമാകയാല്‍ സത്യസന്ധമായ വാര്‍ത്തകള്‍ വായനകാരിലെത്തിക്കാന്‍ പത്രാധിപരുടെ ബുദ്ധിയും സാമര്‍ത്ഥ്യവും വളരെപ്രധാനമാണു. ഈ പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ പത്രാധിപര്‍ തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വിദഗ്ധമായി നിര്‍വഹിച്ചിട്ടുള്ളതായി നമ്മള്‍ മനസ്സിലാക്കുന്നു. വായനകാര്‍ക്ക് നിരൂപണപരമായി മനനം ചെയ്യാനുള്ളപ്രചോദനം, അതേസമയം പരപ്രേരണകൂടാതെ പ്രതികരിക്കാനുള്ള തന്റേടം നല്‍കുക എന്നിവ പത്രധര്‍മ്മത്തിന്റെ കാതലായ ലക്ഷ്യങ്ങളാണ്.പലപ്പോഴും ഭരണാധികാരികളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം പത്രങ്ങള്‍അവരുടെ ആദര്‍ശങ്ങളെ ബലി കഴിക്കുന്നത് സാധാരണയാണെങ്കിലും നല്ല പത്രാധിപന്മാര്‍ അങ്ങനെസ്വാധീനിക്കപ്പെടാറില്ല .

 

 

 

 

അവര്‍ നിര്‍ഭയരായി, സത്യസന്ധരായി എഴുതുന്നു. അവരെപുതിയ തലമുറപിന്‍ തുടരുന്നു.ദൈനംദിനസംഭവവികാസങ്ങളെ നിരീക്ഷണം ചെയ്ത് അതുവിശദീകരിച്ച് വ്യാ്യാനം ചെയ്ത്‌സമൂഹത്തെബോധവല്‍ക്കരിക്കയാണ്‌നക്ലപത്രാധിപരുടെ ലക്ഷ്യം. ചിലപ്പോള്‍ ഒരു നിയമത്തെ അല്ലെങ്കില്‍ ഒരു ഭരണപരിഷ്ക്കാരത്തെ നിശിതമായിവിമര്‍ശിക്കയും, അത്തരം വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുനിര്‍ദേശിക്കയും അവര്‍ ചെയ്യുന്നു. നല്ല പത്രാധിപത്യത്തിന്‍ കീഴിലുള്ളപത്രങ്ങള്‍ക്ക് ഒരു രാഷ്ട്രത്തിന്റെ ഭാവിതീരുമാനിക്കുന്നതില്‍ വരെഗണ്യമായ പങ്കുവഹിക്കാന്‍ കഴിയും.സശ്രദ്ധം ഈ പത്രാധിപക്കുറിപ്പുകള്‍വായിക്കുന്ന അമേരിക്കന്‍ മലയാളിക്ക് മനസ്സിലാക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.ഓരൊ പ്രവാസിക്കും അല്‍പ്പമിരുന്ന് ചിന്തിക്കാന്‍ വക നല്‍കുന്നവിഷയങ്ങളുടെ ഉല്‍ക്രുഷ്ടമായ അവതരണമാണീ പുസ്തകം. കാലഹരണപ്പെട്ടുപോകാത്ത വിഷയങ്ങളെ അപഗ്രഥിക്ലെഴുതിയ ഈ ലേനങ്ങള്‍തലമുറകളെ സ്വാധീനിക്കയും അവര്‍ക്ക് പ്രയോജനകരവുമാകും.

പുസ്തകത്തിന്റെ കോപ്പിക്കായി ശ്രീ ജെ മാത്യൂസ്‌സാറുമായി ബന്ധപ്പെടുക.

ഫോണ്‍ 914_450_1442/

jamthews335@gmail.com.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.