എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഷിക്കാഗോയ്ക്ക് പുതു നേതൃത്വം ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Thursday, March 16, 2017 11:47 hrs UTC  
PrintE-mailഷിക്കാഗോ: ഷിക്കാഗോയിലുള്ള പതിനഞ്ച് പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിനു പുതിയ നേതൃത്വം നിലവില്‍ വന്നു. പുതിയ പ്രസിഡന്റായി റവ. ഏബ്രഹാം സ്കറിയ (ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്), വൈസ് പ്രസിഡന്റായി റവ മാത്യൂസ് ജോര്‍ജ് (സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സെക്രട്ടറിയായി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറിയായി അറ്റോര്‍ണി ടീനാ തോമസ് നെടുവാമ്പുഴ, ട്രഷററായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഫോറം ചെയര്‍മാനായി റവ ജോണ്‍ മത്തായി (സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച്), ഷെറിന്‍ തോമസ്, ബിജു ജോര്‍ജ്, നോബി ജോണ്‍, ജോജോ ജോര്‍ജ്, വിമന്‍സ് ഫോറത്തിലേക്ക് ബേബി മത്തായി, ഡോ. അന്നമ്മ സാധു, റീനാ വര്‍ക്കി, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, സുനീന ചാക്കോ, സൂസന്‍ ഇടമല എന്നിവരേയും, പബ്ലിസിറ്റി ആന്‍ഡ് മീഡിയ കണ്‍വീനറായി ജോയിച്ചന്‍ പുതുക്കുളത്തേയും, വെബ്‌സൈറ്റ് കോര്‍ഡിനേറ്ററായി പ്രവീണ്‍ തോമസിനേയും, ഓഡിറ്ററായി രാജന്‍ ഏബ്രഹാമിനേയും തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ പഴയ ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും, എല്ലാവിധ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് കൂടുതല്‍ ആളുകളെ മീറ്റിംഗുകളിലേക്ക് ആകര്‍ഷിക്കാന്‍ സംഘടനയ്ക്ക് കഴിയണം എന്ന് ഓര്‍മ്മിപ്പിച്ചു. മുന്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസിന്റെ നന്ദിപ്രകടനത്തോടെയും, റവ. ജോണ്‍ മത്തായിയുടേയും, വെരി റവ. സ്കറിയ കോര്‍എപ്പിസ്‌കോപ്പ തേലാപ്പള്ളിലിന്റെ പ്രാര്‍ത്ഥനയോടുംകൂടി യോഗം പര്യവസാനിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.