ലാവലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമെന്ന് ഹരീഷ് സാല്‍വെ
Story Dated: Friday, March 17, 2017 11:36 hrs UTC  
PrintE-mail



കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായത്. നല്ല ഉദ്ദേശ്യത്തോടെയാണ് പിണറായി വിജയന്‍ ലാവലിന്‍ കരാറിന് ശ്രമിച്ചത്. കരാറില്‍ അഴിമതി നടന്നുവെന്ന സിബിഐ വാദം കെട്ടിച്ചമച്ച കഥയാണെന്നും സാല്‍വെ അഭിപ്രായപ്പെട്ടു. നല്ല കാര്യങ്ങള്‍ ചെയ്താലും പഴി കേള്‍ക്കുന്ന സാഹചര്യമാണുള്ളത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിക്ക് വേണ്ടിയായിരുന്നു ലാവലിന്‍ കരാര്‍. വൈദ്യുതി പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു കരാറിന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കരാറിനെക്കുറിച്ച് മന്ത്രിസഭയ്ക്ക് അറിയില്ലെന്ന വാദം തെറ്റാണ്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ഹരീഷ് സാല്‍വെ വാദിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.