ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 17 മുതല്‍ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, March 17, 2017 11:46 hrs UTC  
PrintE-mailകണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ (30 Echo Lane, West HartFord) മാര്‍ച്ച് 17,18,19 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. വചനപ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന ഫാ. ഷാജി തുമ്പേചിറയില്‍, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്ര. ഡൊമിനിക്, ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവര്‍ അടങ്ങിയ ടീമാണ് ധ്യാനം നയിക്കുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ ഒരു മണി മുതല്‍ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 17-നു വെള്ളിയാഴ്ച വൈകുന്നേരം 5.30-നു വി. കുര്‍ബാനയോടെ ധ്യാനം ആരംഭിച്ച് വൈകിട്ട് 9 മണി വരേയും, മാര്‍ച്ച് 18-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരേയും, മാര്‍ച്ച് 19-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 7 മണി വരേയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിന്റെ വിജയത്തിനായി ട്രസ്റ്റിമാരായ അരുണ്‍ ജോസ്, ജോബി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഈ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.