യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി ഷിനു ജോസഫിനെ തിരഞ്ഞെടുത്തു Vinod Kondoor David
Aswamedham News Team
Story Dated: Friday, March 17, 2017 12:04 hrs UTC  
PrintE-mailയോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ 2017-2018 വര്‍ഷങ്ങളിലേയ്ക്കുള്ള പ്രസിഡന്റായി ഷിനു ജോസഫിനെ തിരഞ്ഞെടുത്തു. 2017 ഫെബ്രുവരി 26-ാം തീയതി യോങ്കേഴ്‌സിലുള്ള മുംബൈസ്‌പെസ് ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രസിഡന്റ് ഷോബി ഐസകിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ബെന്‍ കൊച്ചീക്കാരന്‍ പോയ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ സുരേഷ്‌നായര്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ഷിനു ജോസഫിനെ പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

 

 

വൈസ് പ്രസിഡന്റായി സഞ്ജു കുറുപ്പിനെയും സെക്രട്ടറിയായി സഞ്ജു കാനത്തിനെയും ജോയിന്റ് സെക്രട്ടറിയായി ലിബിമോന്‍ എബ്രഹാം, ട്രഷറര്‍ ആയി ബാബുരാജ് പിള്ളയെയും ജോയിന്റ് ട്രഷറര്‍ ആയി ബിനു കോരയെയും തിരഞ്ഞെടുത്തു. കൂടാതെ മാത്യു പി. തോമസ്, പ്രദീപ് സോമന്‍ എം.കെ. മോട്ടി ജോര്‍ജ്ജ്, ഷൈജു കളത്തില്‍, റോബിന്‍ മത്തായി, രാജേഷ് പിള്ള എന്നിവരെ കമ്മറ്റി അംഗങ്ങളായും ജോഫ്രിന്‍ ജോസ്, തോമസ് മാത്യു, ഷോബി ഐസക്, ബെന്‍ കൊച്ചിക്കാരന്‍, സുരേഷ് നായര്‍, എന്നിവരെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫ് തന്നെ തിരഞ്ഞെടുത്ത എല്ലാ മെംബര്‍മാര്‍ക്കും നന്ദി പറയുകയും വൈ.എം.എ.യുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും ആത്മാര്‍ത്ഥ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഷോബി ഐസക് പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ബെന്‍ കൊച്ചീക്കാരന്‍ പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി പറയുകയും ചെയ്തു. പി.ആര്‍.ഓ. സഞ്ജു കുറുപ്പ് അറിയിച്ചതാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.