മിഷേലിനെ ക്രോണ്‍ കലൂരില്‍ വച്ച് മര്‍ദ്ദിച്ചു: സുഹൃത്തുക്കളുടെ മൊഴി
Story Dated: Saturday, March 18, 2017 05:21 hrs EDT  
PrintE-mailകൊച്ചിയിലെ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ക്രോണിനെതിരെ മൊഴി. മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ മൊഴി നല്‍കി. മിഷേലിനെ ക്രോണിന്‍ മാനസീകമായി ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും സുഹൃത്തുക്കള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് മുമ്പാകെ മൊഴി നല്‍കി.

നേരത്തെ തന്നെ പോലീസിന് മുമ്പാകെ സുഹൃത്തുക്കള്‍ ക്രോണിനെതിരെ മൊഴി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘ തലവന്‍ ശശിധരന് മുമ്പാകെയാണ് വിദ്യാര്‍ത്ഥികള്‍ മൊഴി ആവര്‍ത്തിച്ചു.

ക്രോണിന്‍ കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ കലൂരില്‍ വച്ച് മിഷേലുമായി സംസാരിച്ചു. അന്ന് ക്രോണിന്‍ മിഷേലിനെ മര്‍ദ്ദിച്ചു. ഇക്കാര്യം മിഷേല്‍ തങ്ങളോട് പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ക്രോണില്‍ നിന്ന് മിഷേല്‍ നേരിട്ടിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.