കുണ്ടറ പീഡനം: അന്വേഷണത്തില്‍ ഗുരുതരവീഴ്ച
Story Dated: Saturday, March 18, 2017 09:22 hrs UTC  
PrintE-mailകുണ്ടറ പീഡനകേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെ എടുത്തില്ല. കുട്ടികള്‍ക്കെതിരായ കേസുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയുടെ  മരണം മറച്ചുവച്ചതായി കൊല്ലം റൂറല്‍ എസ്‌പി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് പിഴവുകളെ കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കുണ്ടറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഈ മാസം ഏഴിന് ഇന്റലിജന്‍സ് കത്തു നല്‍കിയിരുന്നു. കുണ്ടറ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും ഇന്റലിജന്‍സ് ചൂണ്ടികാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം തീയതി കൊല്ലം റൂറല്‍ എസ്‌പി പ്രത്യേക അന്വേഷണ സംഘമുണ്ടാക്കാന്‍ കൊട്ടാരക്കര ഡിവൈസ്‌പിക്ക് നിര്‍ദ്ദേശം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.