തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ ഏപ്രില്‍ 7-ന് സ്വീകരണം ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Saturday, March 18, 2017 11:11 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലും, കോട്ടയം അസോസിയേഷന്റെ സഹകരണത്തിലും മുന്‍ മന്ത്രിയും കോട്ടയം എം.എല്‍.എയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഫിലാഡല്‍ഫിയയിലുള്ള അതിഥി റെസ്റ്റോറന്റില്‍ വച്ചു സ്വീകരണം നല്‍കും. കെ.എസ്.യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു കടന്ന തിരുവഞ്ചൂര്‍ മികച്ച സംഘാടകന്‍, കറതീര്‍ന്ന ഗാന്ധിയന്‍, ആദര്‍ശ രാഷ്ട്രീയത്തിന്റെ മകുടോദാഹരണവുമാണ്. അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, സൗഹൃദത്തിന് പൊന്നുംവില കല്‍പിക്കുന്ന ആദര്‍ശധീരന്‍ എന്നീ നിലകളില്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ കോട്ടയം എം.എല്‍.എയുടെ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് അനുഭാവികളേയും, കോട്ടയം, അടൂര്‍ നിവാസികളേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (ഐ.എന്‍.ഒ.സി പ്രസിഡന്റ്) 610 328 2008, സന്തോഷ് ഏബ്രഹാം (ഐ.എന്‍.ഒ.സി സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ഐ.എന്‍.ഒ.സി ട്രഷറര്‍) 215 605 7310, സജി കരുംകുറ്റി (ഐ.എന്‍.ഒ.സി വൈസ് പ്രസിഡന്റ്) 215 385 1963, യോഹന്നാന്‍ ശങ്കരത്തില്‍ (ഐ.എന്‍.ഒ.സി വൈസ് പ്രസിഡന്റ്) 215 778 0162, ബെന്നി കൊട്ടാരത്തില്‍ (കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്) 267 237 4119.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.