ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Saturday, March 18, 2017 11:13 hrs UTC  
PrintE-mailചിക്കാഗോ : സെന്റ് തോമസ് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു . അഭിവന്ദ്യ പിതാവ് വിവിധ ക്ലാസുകള്‍ സന്ദര്‍ശിക്കുകയും, മതബോധന സ്കൂള്‍ വാര്‍ഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും, യുവജന വര്‍ഷാചരണത്തിനു കുട്ടികള്‍ക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു .തുടര്‍ന്ന് സെന്റ് മേരീസ് സ്കൂളില്‍ ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച് അവര്‍ക്ക് ക്ലാസ് എടുത്തു . പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെയ് ആവശ്യകതയെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു . അഭിവന്ദ്യ പിതാവിന്റെയ് ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു . കുട്ടികളുടെ ചെറുതും വലുതുമായ എല്ലാ ചോദ്യങ്ങള്‍ക്കും ,സംശയങ്ങള്‍ക്കും വളരെ സരസമായ ഭാഷയില്‍ പിതാവ് മറുപടി പറയുകയും കുട്ടികള്‍ക്കെല്ലാവര്‍ക്കും ചെറിയ സമ്മാനങ്ങള്‍ നല്കുകയുംചെയ്തു .അതിനുശേഷം അധ്യാപകരുടെയും , കുട്ടികളുടെയും പ്രതിനിധികള്‍ പിതാവിന് നന്ദി പറഞ്ഞു . തുടര്‍ന്ന്‌സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായി പിതാവ് ഇംഗ്ലീഷില്‍ ദിവ്യ ബലി അര്‍പ്പിച്ചു . ഇടവക വികാരി ഫാ .തോമസ് മുളവനാല്‍ സഹ കാര്‍മ്മികന്‍ ആയിരുന്നു . സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കുവേണ്ടി നടത്തിയ അപ്പ്രീസിയേഷന്‍ ലഞ്ചില്‍ അഭിവന്ദ്യ പിതാവ് മുഖ്യാഥിതി ആയിരുന്നു . പിതാവിന്റെയ് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്കു വികാരി ഫാ.തോമസ് മുളവനാല്‍ , ഫാ .ബോബന്‍ വട്ടംപുറത്ത് ,സ്കൂള്‍ ഡയറക്ടര്‍ സജി പ്രതൃക്കയില്‍ , അസ്സി .ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ ,പാരിഷ് എക്‌സിക്യൂട്ടീവ്, സിസ്റ്റേഴ്‌സ് ,പേരന്റ് വോളന്റീര്‍സ് ,മതാധ്യാപകര്‍ എന്നിവര്‍ നേതിര്ത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.