സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് സ്വീകരണം
Story Dated: Saturday, March 18, 2017 11:32 hrs UTC  
PrintE-mailസി.എസ്.ഐ.(ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യ) സഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ തിരുമേനിയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 2 ഞായറാഴ്ച സെന്റ്. ജോണ്‍സ് യൂണിവേഴ്‌സിറ്റി മാരിലാക് ഓഡിറ്റോറിയം(800 Utopia Parkway, Queens, NY-11429) ത്തില്‍ വെച്ച് രാവിലെ 10 ന് സ്‌തോത്രശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മോഡറേറ്റര്‍ തിരുമേനി നേതൃത്വം വഹിക്കുന്നതാണ്. ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ പൗരപ്രമുഖരും സഭാനേതാക്കളും പങ്കെടുക്കുന്നതാണ്. യു.എസ്.എ.യിലെ നോര്‍ത്ത്-ഈസ്റ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ. സഭകളുട ആഭിമുഖ്യത്തിലാണ് ഈ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

 

 

സി.എസ്.ഐ. നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് റവ.വര്‍ക്കിതോമസ്, സീഫോര്‍ഡ് സി.എസ്.ഐ. ഇടവക മുന്‍ സെക്രട്ടറി മാത്യു ജോഷ്വോ എന്നിവര്‍ കണ്‍വീനര്‍മാരായി വിപുലമായ ഒരു കമ്മറ്റി സ്വീകരണയോഗത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 50 ലക്ഷം വിശ്വാസികള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രോട്ടസ്റ്റന്റ് സഭയായ സി.എസ്.ഐ. സഭയുടെ പരമാദ്ധ്യക്ഷനെ ആദരിക്കുന്ന സ്വീകരണ സമ്മേളനത്തിലേയ്ക്ക് എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സ്വീകരണ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപിക്കുക.

റവ.വര്‍ക്കി തോമസ്(കണ്‍വീനര്‍)-267-597-6535

ശ്രീ.മാത്യു ജോഷ്വാ(കണ്‍വീനര്‍)-516 716 2406

റവ.റോബിന്‍ മാത്യു ഐപ്പ്-516-399-3534

റവ.വി.ജെ.ബിജു-516-746-4173

റവ.ബിജോയി സക്കറിയ-215-825-3305

റവ.പ്രതീഷ് ബാബു കുര്യന്‍-845-913-6149

ശ്രീ.ബിജു ഉമ്മന്‍ - 914-523-9501

ശ്രീ.കോശി ജോര്‍ജ്ജ്-718-314-8171

ശ്രീ.ചെറിയാന്‍ പി. ചെറിയാന്‍-914-376-9353

ശ്രീ.ചെറിയാന്‍ ഏബ്രഹാം-215-620-7324

ശ്രീ.ജോഫ്രി ഫിലിപ്പ്-347-693-4231


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.