ഹൈദരാബാദില്‍ പിണറായിക്കെതിരെ എബിവിപി പ്രതിഷേധം
Story Dated: Sunday, March 19, 2017 10:28 hrs EDT  
PrintE-mail



ഹൈദരാബാദ്:വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. വേദിയില്‍ പിണറായി വിജയന്‍ സംസാരിച്ചു കൊണ്ടിരിക്കെ പ്ലക്കാര്‍ഡുകളുമായെത്തിയ ഒരു സംഘം വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വിജയന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധം ശക്തമാവുമെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. തെലങ്കാന മലയാളി അസോസിയേഷന്റെ പരിപാടിക്ക് പിണറായി പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ ആര്‍എസ്എസ് വിലക്കിയിരുന്നു. പ്രതിഷേധമുണ്ടാവുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ സുരക്ഷ സജ്ജീകരണങ്ങള്‍ക്കു നടുവിലാണ് പരിപാടി പുരോഗമിക്കുന്നത്. കേരളത്തിലെ ആര്‍എസ്എസ്പ്രവര്‍ത്തകര്‍ക്ക് നേരയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് വിലക്ക് കല്‍പ്പിച്ചത്. .

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.