ബിജെപി ലക്ഷ്യമിടുന്നത് കലാപങ്ങള്‍ നടത്തി ഭരിക്കാനെന്ന് പിണറായി വിജയന്‍
Story Dated: Monday, March 20, 2017 06:54 hrs UTC  
PrintE-mailവര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളെയാണ് ബിജെപി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കലാപങ്ങള്‍ നടത്തി ഭരിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് യോഗിയുടെ നിയമനത്തിലൂടെ തെളിഞ്ഞെന്നും മുഖ്യമന്ത്രി ഹൈദരാബാദില്‍ പറഞ്ഞു.മലയാളി സമാജത്തിന്‍റെ പരിപാടിയില്‍ പങ്കെടുക്കവെ എബിവിപി പ്രവര്‍ത്തകര്‍ പിണറായി വിജയനെതിരെ പ്രതിഷേധപ്രകടനം നടത്തി.

തെലങ്കാന സിപിഎം സംഘടിപ്പിച്ച മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തിലാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചത്.വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് യോഗി ആദിത്യനാഥ്.ക്രിമിനല്‍ പശ്ചാത്തലമുളളയാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലൂടെ ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും നഗ്നമായി ലംഘിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ ഇത് സാധിക്കുകയുളളൂവെന്നും പിണറായി കുറ്റപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.