പാകിസ്താനിൽ കാണാതായ പുരോഹിതന്മാർ തിരിച്ചെത്തി
Story Dated: Monday, March 20, 2017 06:59 hrs UTC  
PrintE-mailപാകിസ്താൻ സന്ദർശനത്തിനിടെ കാണാതായ ഹസ്രത് നിസാമുദ്ദീൻ ദർഗയിലെ പുരോഹിതന്മാരായ സയ്യിദ് ആസിഫ് നിസാമിയും നാസിം അലി നിസാമിയും ഡൽഹിയിൽ തിരിച്ചെത്തി. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി ഇന്റലിജൻസ് ഏജൻസി അവരുമായി ബന്ധപ്പെടുമെന്ന് അറിയുന്നു. പുരോഹിതന്മാർ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ കാണുമെന്നും പ്രതീക്ഷിക്കുന്നു. "ഇന്ത്യൻ സർക്കാരിനും, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, സുഷ്മ സ്വരാജിനും, രാജ്നാഥ് സിംങിനും നന്ദി അറിയിക്കുന്നു. നാട്ടിൽ തിരിച്ചെത്താൻ സർക്കാർ സഹായിച്ചതിൽ വളരെ സന്തോഷമുണ്ട്," നിസാമി പറഞ്ഞു. വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ഇന്നലെ അവരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ തിരിച്ചെത്തിക്കുമെന്നും സുഷ്മ അറിയിച്ചിരുന്നു. കറാച്ചിയിൽ ഫോൺ ബന്ധമില്ലാത്ത ഒരിടത്ത് പോയ പുരോഹിതന്മാരുടെ തിരോധാനം വലിയ വാർത്തയായിരുന്നു. പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐയുടെ പിടിയിലാണ് അവരെന്നു പോലും വാർത്തകൾ വന്നിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.