മണിപ്പൂരില്‍ ബിരേന്‍ സിംഗ് വിശ്വാസവോട്ട് നേടി
Story Dated: Monday, March 20, 2017 08:17 hrs UTC  
PrintE-mail



മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള  ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പിയ്‌ക്ക് 33 എംഎല്‍എമാരുടെ  പിന്തുണ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 27 വോട്ടുകളാണ് കിട്ടിയത്.നിയമസഭാ സ്‌പീക്കര്‍ ആയി ബിജെപിയിലെ യുവ്‍നം ഖേംചന്ദ് തെരഞ്ഞെടുക്കപ്പെട്ടു. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍  28 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 21 സീറ്റുകള്‍ മാത്രം  നേടിയ ബിജെപി ചെറു കക്ഷികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

31 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ നാലംഗങ്ങള്‍ വീതമുള്ള എന്‍പിപിയും നാഗ പീപ്പിള്‍സ് ഫ്രണ്ടും  ബിജെപിയെ പിന്തുണച്ചു. ഇതുകൂടാതെ ഒരു എല്‍ജെപി അംഗത്തിന്റെയും, ഒരു തൃണമൂല്‍ അംഗത്തിന്റെയും ഒരു സ്വതന്ത്രന്റെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണ ബിരേന്‍ സിംഗിന് ലഭിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.