പാട്രിക് മിഷന്‍ പ്രോജക്റ്റ്- മാതാപിതാക്കളുടെ സംഭാവന അനുകരണീയം പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, March 20, 2017 11:26 hrs UTC  
PrintE-mailഡാളസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന മിഷന്‍ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് കെട്ടിട നിര്‍മ്മാണത്തിന് പാട്രിക്കിന്റെ മാതാപിതാക്കള്‍ നല്‍കിയ സംഭാവ അനുകരണീയമാണെന്ന് ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് സി.പി.എ. പറഞ്ഞു. മാര്‍ച്ച് 20 ഞായര്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ 10000, ഡോളറിന്റെ ചെക്ക് മാതാപിതാക്കളുടെ പ്രതിനിധിയായി സണ്ണി കെ. ജോണ്‍ ട്രഷററിന് കൈമാറി. ഇടവക വികാരി ഷൈജു.വി.ജോണ്‍, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ സഖറിയാ മാത്യു, ആര്‍.എ.സി.എക്കൗണ്ടന്റ് ജോസഫ് കോശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളികളായ മരുതുംമൂട്ടില്‍ ചെറിയാന്‍- ജസ്സി ദമ്പതികളുടെ ഏക മകനായിരുന്നു പാട്രിക്ക്.

 

 

നാററീവ് മിഷന്‍ സംഘടിപ്പിച്ച ബൈബിള്‍ ക്ലാസ്സുകളുടെ പ്രവര്‍ത്തനവുമായി കാറില്‍ സഞ്ചരിക്കവെ ഒക്കലഹോമയില്‍ ഉണ്ടായ കാറപടകത്തിലാണ് പാട്രിക്ക് മരണമടഞ്ഞത്. ഭദ്രാസന യുവജനങ്ങള്‍ക്ക്, പ്രത്യേകിച്ചു ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ യുവജനങ്ങള്‍ക്ക് എന്നും മാതൃകയായിരുന്നു പാട്രിക്ക്. ഒക്കലഹോമ ബ്രോക്കന്‍ ബ്രോയില്‍ പാട്രിക്കിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നുവരുന്നു. പാട്രിക്കിന്റെ നാലാമത് ചരമവാര്‍ഷിക ദിനമായ ജൂണ്‍ നാലിന് കൂദാശ നടത്തുന്നതിനുള്ള ശ്രമത്തിലാണ് ആര്‍.എ.സി.യെന്ന് വൈസ് പ്രസിഡന്റ് കൂടിയായ ഷൈജു വി.ജോണ്‍ അച്ചന്‍ പറഞ്ഞു. ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗമായിരുന്ന പാട്രിക്കിന്റെ സ്മരണയ്ക്ക് വേണ്ടി പടത്തുയര്‍ത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് ഭദ്രാസന സഭാംഗങ്ങള്‍ക്കൊപ്പം ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ച് കമ്മിറ്റിയും സര്‍വ്വവിധ പിന്തുണയും നല്‍കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.