ഫോമാ ദക്ഷിണ റീജിയന്റെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 22-ന് Vinod Kondoor David
Aswamedham News Team
Story Dated: Monday, April 17, 2017 11:20 hrs UTC  
PrintE-mailഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംയുക്ത സംഘടനാ വ്യവസ്തയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദക്ഷിണ റീജിയന്റെ പ്രവർത്തനോത്ഘാടനം ഏപ്രിൽ 22 ശനിയാഴ്ച്ച ഹ്യൂസ്റ്റൺ, ടെക്സാസിൽ വച്ചു നടത്തപ്പെടുന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ, ഫോമായുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും ദേശീയ നേതാക്കളും പങ്കെടുക്കും. സ്റ്റാഫോർഡ് സിറ്റിയിലെ മർഫി റോഡിലെ ദേശി റസ്റ്റോന്റിൽ വച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. ഫോമാ ദക്ഷിണ മേഖലയുടെ പ്രവർത്ത ഉത്ഘാടനം നിർവഹിക്കുന്നത്, ഫോമായുടെ ദേശീയ പ്രസിഡന്റ് ചിക്കാഗോയിൽ നിന്നുള്ള ബെന്നി വാച്ചാച്ചിറയാണ്.

 

 

 

ഫോമാ ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരൻ നായർ, ദക്ഷിണ മേഖലാ ചെയർമാൻ ബിജു ലോസൺ, റീജണൽ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി, നാഷണൽ കമ്മിറ്റി മെമ്പർ തോമസ് മാത്യൂ (ബാബു), നാഷണൽ കമ്മിറ്റി മെമ്പർ ജയിസൺ വേണാട്ട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. 1985-ൽ ആരംഭിച്ച മലയാളി അസ്സോസിയേഷൻ ഓഫ് ഗേറ്റർ ഹ്യൂസ്റ്റൺ, 1995-ൽ ആരംഭിച്ച ഒക്കലഹോമ മലയാളി അസ്സോസിയേഷൻ, 2000-ത്തിൽ ഡാളസ്സ് മലയാളി അസ്സോസിയേഷൻ, 2014-ൽ ആരംഭിച്ച കേരളാ അസ്സോസിയേഷൻ ഓഫ് റിയോ ഗ്രാൻഡേ വാലി എന്നീ നാലു സംഘടനകൾ ഉൾപ്പെടുന്നതാണ് ഫോമാ സതേൺ റീജിയൻ. റീജിയന്റെ വുമൺസ് റെപ്രസെന്റേറ്റീവ് ലക്ഷ്മി പീറ്റർ, റീജണൽ യുവജനോത്സവത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കും. ഫോമായെ സംബന്ധിച്ചു ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ഹ്യൂസ്റ്റൺ. 2006-ൽ ഫോമാ ആരംഭിച്ചപ്പോൾ അതിന്റെ ആദ്യത്തെ ആസ്ഥാനം ഹ്യൂസ്റ്റണായിരുന്നു.

 

 

41 അംഗ സംഘടനകളുമായി ആരംഭിച്ച ഫോമാ, ശൈശവ കാലത്തിന്റെ പ്രതിസന്ധികൾ പിന്നിട്ട് ഇന്ന് 65 അംഗ സംഘടനകളുമായി യുവത്വത്തിലേക്ക് കാലൂന്നി നിൽക്കുകയാണ്. പ്രവർത്തനോദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അറിയിച്ചു. ഫോമായെ കുറിച്ചറിയാനും, റീജണൽ തലത്തിൽ നടത്തപ്പെടുന്ന യുവജനോത്സവത്തിനെ കുറിച്ച് അറിയുവാനും ഹ്യൂസ്റ്റണും സമീപ പ്രദേശത്തുമുളള എല്ലാ മലയാളികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് റീജണൽ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഹരി നമ്പൂതിരി 956 243 1043, തോമസ് മാത്യൂ (ബാബു മുല്ലശേരിൽ) 281 450 1410, ജയിസൺ വേണാട്ട് 956 319 5151, ലക്ഷ്മി പീറ്റർ 972 369 9184.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.