യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Monday, April 17, 2017 07:23 hrs EDT  
PrintE-mailന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്റര്‍ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയായി, ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, കര്‍ത്താവിന്റെ പുനരുദ്ധാനം മൂലം മരണത്തെയും പാപാന്തകാരത്തേയും അതിജീവിച്ചുവെന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഈസ്റ്റര്‍ പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് തരുന്നത്. മനുഷ്യനും ദൈവവും തമ്മില്‍ നിരപ്പായതിന്റെ സുദിനമാണ് ഈസ്റ്റര്‍. എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍ അച്ചന്‍ നേരുകയുണ്ടായി. ഏകദേശം 400-ല്‍പ്പരം ഇടവകാംഗങ്ങള്‍ ആരാധനയില്‍ സംബന്ധിച്ചു. 25-ല്‍ അധികം ശുശ്രൂഷക്കാര്‍ വികാരി അച്ചനെ സഹായിക്കാനായി ഉണ്ടായിരുന്നു. വായനക്കാര്‍ ഏവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍. പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.