സാധു കൊച്ചുകുഞ്ഞ് സംഗീത സായാഹ്നം ഡാളസ്സില്‍ ഏപ്രില്‍ 30 ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, April 17, 2017 11:24 hrs UTC  
PrintE-mailമസ്‌കിറ്റ് (ഡാളസ്സ്): ജീവിത സ്വര്‍ഗ്ഗിയായ, ചൈതന്യവത്തായ, നിരവധി ഗാനങ്ങള്‍ രചിച്ചു. നിത്യതയില്‍ പ്രവേശിച്ച സുപ്രസിദ്ധ നവീകരണ ലീസറും, സന്നദ്ധ സുവിശേഷകനുമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി സംഗീത സായാഹ്നം ഏപ്രില്‍ 30 ന് ഡാളസ്സില്‍ അരങ്ങേറുന്നു. ഡാളസ്സ് സെലിബ്രന്റ്‌സ് ഒരുകുന്ന സംഗീത സായാഹ്നത്തില്‍ ഡാളസ്സ് ഫോര്‍ട്ട്വര്‍ത്തിലെ നിരവധി അനുഗ്രഹീത ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. എത്രയോ മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ തിരികൊളുത്തി, എത്രയോ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കി, സമൂഹത്തില്‍ പഴകിയുറച്ച തിന്മകള്‍ക്കെതിരെ പോരാടി സമൂഹത്തിന്റെ വേദനകളില്‍ പങ്ക് ചേരുന്നതിനും, അഗതികളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച സാധു കെച്ചുകുഞ്ഞ് ഉപദേശിയുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ഉരുതിരിഞ്ഞ ഗാനങ്ങള്‍. ഒരിക്കല്‍ കൂടി കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. സ്ഥലം: ഷാറോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ച്, 940 ബാര്‍ണീസ് ബ്രിഡ്ജ് റോഡ്, മസ്‌കിറ്റ്, ഡാളസ്സ്. സമയം: ഏപ്രില്‍ 30 വൈകിട്ട് 6.30 ന്

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍- 214 500 8566 ജൊ തോമസ്- 405 505 6487 റോയ് തോമസ്- 214 597 6181


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.