മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രില്‍ 21ന് ന്യൂജേഴ്‌സിയില്‍ പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, April 17, 2017 07:26 hrs EDT  
PrintE-mailന്യൂജേഴ്‌സി: ജീവിതം ജീവിക്കാനുള്ളതാണ്, ആസ്വദിക്കുവാനുള്ളതാണ്. അതു പ്രസന്നമായിരിക്കണം, നിഷ്‌കളങ്കമായ ചിരി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം എന്ന് ഉച്ചൈസ്‌നതം ഉദ്‌ഘോഷിച്ച വ്യക്തിത്വത്തിന്റെ ഉടമ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ജന്മശതാബ്ദി ആഘോഷങ്ങള്‍ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21 ന് ഇ. ഹോട്ടല്‍ ആന്റ് ബാങ്ക്വറ്റ് സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്‌സിനോസ് അദ്ധ്യക്ഷത വഹിക്കും.

 

റവ.ഡോ.ഫിലിപ്പ് വര്‍ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം റവ.ഡെന്നി ഫിലിപ്പ് സ്വാഗതമാശംസിക്കും. ഡോ.സഖറിയ മാര്‍ നിക്കൊളൊവസ് മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പ് മോര്‍ ടൈറ്റസ് യെല്‍ഡൊ, റൈറ്റ് റവ.ഡോ.ജോണി ഇട്ടി, ഡോ.ക്ലിയോഫസ് ജെ, ഡോ. ജോണ്‍ ലിങ്കണ്‍, നിര്‍മല അബ്രഹാം, സിനി ജേക്കബ്, കുസുമം ടൈറ്റസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിക്കും. ഇതിനോടനുബന്ധിച്ചു എക്യൂമിനിക്കല്‍ ഫെല്ലോഷിപ്പും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനം വിജയിപ്പിക്കുന്നതില്‍ എല്ലാവരുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സഹകരണം ഭദ്രാസന സെക്രട്ടറി ഡെന്നീസ് അച്ചന്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 516 377 3311


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.