കേരള പെന്തകോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രഥമ സമ്മേളനം മെയ് 7 ന് ഡാളസ്സില്‍ പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, April 17, 2017 11:27 hrs UTC  
PrintE-mailഡാളസ്സ്: കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഡാളസ്സ് ചാപ്റ്ററിന്റെ പ്രഥമ സമ്മേളനവും, റൈറ്റേഴ്‌സ് കോര്‍ണര്‍ പ്രസിദ്ധീകരണത്തിന്റെ പ്രകാശന കര്‍മ്മവും മെയ് 7 ഞായറഴ്ച വൈകിട്ട് 6.30 ന് നടത്തപ്പെടുന്നു. ഡാളസ്സ് നോര്‍ത്ത് സ്‌റ്റെമന്‍സ് ഫ്രീവേ ഹെബ്രാന്‍ പെന്റ് കോസ്റ്റല്‍ ഫെല്ലോഷിപ്പ് ചര്‍ച്ചില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ക്രിസ്തീയ ഗ്രന്ഥങ്ങളുടെ രചയിതാവും, വേദ പണ്ഡിതനും, വാഗ്മിയുമായ പാസ്റ്റര്‍ തോമസ് മാമ്മന്‍ വചന പ്രഘോഷണം നടത്തും. 2017-19 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനം സംഗീത പ്രതിഭകളുടെ ഗാനാലാപനം, തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:- തോമസ് മുല്ലക്കല്‍ (പ്രസിഡന്റ്)- 214 223 1194 രാജു തരകന്‍ (സെക്രട്ടറി)- 469 274 2926 വെസ്സി മാത്യു (ട്രഷറര്‍)- 214 929 7614


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.