ഫോമാ വുമൺസ് ഫോറം സൺഷൈൻ റീജിയൻ മയാമി ചാപ്റ്റർ ഉത്ഘാടനം ഏപ്രിൽ 29-ന്. Vinod Kondoor David
Aswamedham News Team
Story Dated: Tuesday, April 18, 2017 01:11 hrs UTC  
PrintE-mail

മയാമി: ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഫ്ലോറിഡ സൺഷൈൻ റീജിയന്റെ ഭാഗമായ മിയാമി ചാപ്റ്ററിലെ വിമൻസ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഏപ്രിൽ 29ന്  ഇൻഡ്യൻ ചില്ലീസ് റെസ്റ്റോറന്റിൽ വച്ച് നടക്കുന്നു. വടക്കേ  അമേരിക്കയിലെ പ്രവാസി സ്ത്രീകളുടെ ശക്തമായ കൂട്ടായ്മയായ ഫോമ വിമൻസ് ഫോറത്തിന്റെ നാഷണൽ എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് നാഷണൽ ട്രഷറർ ഷീല ജോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

 

ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 7 വരെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടു സെമിനാറുകളും ഇതോടൊപ്പം നടക്കുന്നുണ്ട്. സാംസ്കാരിക അനുരൂപണത്തിനു മാതാപിതാക്കളും കുട്ടികളും  വഹിക്കുന്ന പങ്കിനെപ്പറ്റി റീറ്റ എബ്രാഹവും, സ്ത്രീകളുടെ  ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് സിന്ധു സി ജോർജും സെമിനാറുകൾ നയിക്കും.

 

ഫോമാ വുമൺസ് ഫോറം മയാമി ചാപ്റ്ററിൽ 4 അംഗസംഘടനകളാണ് ഉള്ളത്. കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച്, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ, നവ കേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, മയാമി മലയാളി അസ്സോസിയേഷൻ എന്നീ സംഘടനകളാണ്.

 

റീജിയണൽ ചാപ്റ്റർ ഭാരവാഹികളായ ചെയർ പേഴ്സൻ ജൂണ തോമസ്, സെക്രട്ടറി അലീഷ കുറ്റിയാനി,  ട്രഷറർ ഡോ. ജഗതി നായർ എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ ആഷ മാത്യു, ജ്യോതി ജോൺ, റോഷ്നി ബിനോയ്, സിന്ധു ജോർജ്, റിനു ജോണി, റോസിലി പനിക്കുളങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും. മിയാമി ചാപ്റ്ററിലെ എല്ലാ  സ്ത്രീകളെയും ഈ  പരിപാടിയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതോടൊപ്പം, പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

 

ലിൻസ് താന്നിച്ചുവിട്ടിൽ


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.