പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 13-ന്
Story Dated: Tuesday, April 18, 2017 11:06 hrs UTC  
PrintE-mailഫിലാഡല്‍ഫിയ: പമ്പയുടെ വാര്‍ഷിക കുടുംബ സംഗമം, 2017-ലെ പ്രവര്‍ത്തനോത്ഘാടനം, മാതൃദിനാഘോഷം, പമ്പ വനിതാഫോറംഉത്ഘാടനം, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്കും ഫൊക്കാന നേതാക്കള്‍ക്ക് സ്വീകരണം എന്നിവ സംയുക്തമായി മെയ് 13-ന് ശനിയാഴ്ച വൈകുന്നേരം 6-മണിക്ക് നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫയായിലെ കണ്‍സ്റ്റാര്‍ട്ടര്‍ ബാങ്ക്വറ്റ് ഹാളില്‍ (9130 Academy Road, Philadelphia, PA 19114) നടത്തുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മുഖ്യഅതിഥിയായിരിക്കും, യു.എസ് കോണ്‍ഗ്രസ്മാന്‍ ഡുവൈറ്റ് ഇവാന്‍സ്, പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന, ഫൊക്കാന വനിതാഫോറം ചെയര്‍മാന്‍ ലീല മാരേട്ട,് എന്നിവരോടൊപ്പം ഫൊക്കാന നേതാക്കളും, വിവിധ സംഘടനകളുടെ സാരഥികളും, സാമൂഹിക സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുന്ന പൊതുയോഗത്തില്‍ അനിതാ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പമ്പ വനിതാഫോറത്തിന്റെ ഉത്ഘാടനവും, മാതൃദിനാഘോഷവും തുടര്‍ന്ന് പമ്പ കമ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡും സമ്മാനിക്കുമെന്ന് പ്രസിഡന്റ് അലക്‌സ് തോമസ് അറിയിച്ചു.

 

 

 

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും, പമ്പയുടെ 2017-ലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും.പരിപാടികളുടെ ക്രമീകരണത്തിന് ജോര്‍ജ്ജ് ഓലിക്കല്‍ കണ്‍വീനറും, പ്രസാദ് ബേബി ആര്‍ട്‌സ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേíും മാതൃദിനാഘോഷ പരിപാടികളിലേíും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കന്നു.

 

 

കൂടുതല്‍വവരങ്ങള്‍ക്ക്: അലക്‌സ് തോമസ് പ്രസിഡന്റ്: 215 850 5268, ജോര്‍ജ്ജ് ഓലിക്കല്‍ (കണ്‍വീനര്‍), ജോണ്‍ പണിക്കര്‍ 215 605 5109, സുമോദ് നെല്ലിക്കാല 267 322 8527 മോഡി ജേക്കബ്, 215 667 0802, പ്രസാദ്‌ബേബി 215 629 6375, അനിത ജോര്‍ജ്ജ്, ഫാദര്‍ മോഡയില്‍ ഫിലിപ്പ്‌സ് 267 565 0335, സുധ കര്‍ത്ത 267 575 7333, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310,


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.