ധർമ്മജനും പിഷാരടിയും മലയാളികളുടെ ചുണ്ടിലെ ചിരി കോമഡിയുടെ പൂരവുമായി ദിലീപ് ഷോ
Story Dated: Tuesday, April 18, 2017 11:08 hrs UTC  
PrintE-mailബിജു കൊട്ടാരക്കര മൈ ബോസ് എന്ന സിനിമയിലെ നാട്ടുമ്പുറത്തുകാരനായ ചായക്കടക്കാരനെ ആരും മറക്കുമെന്നു തോന്നുന്നില്ല. പ്രിയ എന്ന മൾട്ടി നാഷണൽ കമ്പനി ഹെഡിന് മുൻപിൽ വിയർപ്പുനാറ്റവുമായി വന്നു നിൽക്കുന്ന ചായക്കടക്കാരൻ. ഈ കഥാപാത്രത്തിന് ജീവൻ നൽകിയ ധർമ്മജൻ മലയാളി എങ്ങനെ മറക്കും. മിമിക്രി എന്ന ജനകീയ കലയിലൂടെ മലയാളികളെ ഉള്ളു തുറന്ന് ചിരിപ്പിച്ചുകൊണ്ടായിരുന്നു ധർമ്മജന്റെ വരവ്. ബഡായി ബംഗ്ളാവ് എന്ന ജനകീയ പരമ്പരയിലൂടെ ഹാസ്യത്തിന് പുതിയ മുഖം നൽകിയ രമേഷ് പിഷാരടിക്കൊപ്പം ധർമ്മജനും കൂടി ആയപ്പോൾ മലയാളിക്ക് ലഭിച്ചത് വൈതൃകങ്ങൾ ഇല്ലാത്ത രസികൻ ചിരിയരങ്ങാണ്. കുടുംബ സദസുകളുടെ ഹരമായി പിഷാരടി ധർമ്മജൻ കൂട്ടുകെട്ട്, ഈ പേരുകൾ കേട്ടാൽ മതി ഏതു മലയാളികളുടെ ചുണ്ടിലും ചിരി വിടരും.

 

 

 

ഈ ചിരി ഏതാണ്ട് രണ്ടുമണിക്കൂർ നിലനിർത്താൻ ധർമ്മജനും പിഷാരടിയും അമേരിക്കയിൽ എത്തുന്നു. നാദിർഷയും ദിലീപും ഒന്നിക്കുന്ന ഷോ ഏപ്രിൽ 28, 2017 ലാണ് ഇവരുടെ അതിശയിപ്പിക്കുന്ന പ്രകടനം അമേരിക്കയിൽ തുടങ്ങുന്നത്. അമേരിക്കൻ മലയാളികൾ ഇന്നുവരെ കാണാത്ത കോമഡി രംഗങ്ങളുമായാണ് ഇരുവരും അമേരിക്കയിൽ എത്തുന്നത്. ഒപ്പം നാദിര്ഷയുടെയും ചിരിയുടെ രാജാവായ ദിലീപിന്റെയും സാന്നിധ്യവും. ചിരിയുടെ പൊടിപൂരത്തിനു ഇനി ദിവസങ്ങൾ മാത്രം. മിമിക്രി, റിയാലിറ്റി ഷോ, ടി.വി, സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇപ്പോൾ പിഷാരടി. ഒരു സ്റ്റേജ് എങ്ങനെ കൊണ്ടുപോകണമെന്ന് പിഷാരടിക്കറിയാം. സദസിലുള്ള ആയിരങ്ങളെ കയ്യിലെടുക്കുക എന്നത് ദുഷ്കരമായ ദൗത്യം ആണെങ്കിലും പിഷാരടി എത്തിയാൽ പിന്നെ ഷോയുടെ ഗതി മാറും. കാണികൾ കണ്ണും കാതും കൂർപ്പിച്ചു ചിരിക്കാൻ തയാറെടുക്കും. വാചകക്കസർത്തും, അശ്ലീലച്ചുവ ഇല്ലാതെയും സാമൂഹികവിമർശനമുൾക്കൊള്ളുന്ന സ്വാഭാവിക അവതരണമാണ് പിഷാരടിയെ അവതരണകലയിലെ വ്യത്യസ്തനാക്കുന്നത്. കുടുംബ സദസുകൾക്കു പ്രിയങ്കരരായ ഇവരുടെ വരവ് അമേരിക്കൻ മലയാളികൾ ആഘോഷമാക്കും. നാദിർഷ സംവിധാനം ചെയ്തു 26ലധികം കലാകാരന്മാർ അണി നിരക്കുന്ന ഷോയുടെ ഹൈലൈറ്റുകളിൽ ഏറ്റവും ആകർഷണം പിഷാരടി ധർമ്മജൻ കൂട്ടുകെട്ടിലെ ബെസ്റ്റ് കോമഡി സ്‌കിറ്റുകൾ ആയിരിക്കും.

 

 

 

ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സ്പോണ്സര്മാരായ യു ജി എം എന്റർടൈൻമെന്റ് ഭാരവാഹികൾ അറിയിച്ചു. അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയ്ക്ക് അമേരിക്കയിലും കാനഡയിലുമായി പതിനാറ് വേദികൾ ആണുള്ളത്. എല്ലാ വിഭാഗം ആളുകൾക്കും എല്ലാം മറന്നു പൊട്ടിച്ചിരിക്കുവാനുള്ള വകയുമായി എത്തുന്ന പിഷാരടിയും ധർമ്മജനും ഒരു ബഡായി ബംഗ്ളാവ് തന്നെ വേദികളിൽ സൃഷ്ടിക്കും. ഈ ചിരിപ്പൂരം കാണാൻ എല്ലാ അമേരിക്കൻ മലയാളികൾക്കും അവസരം ഉണ്ട് പതിനാറു സ്ഥലനങ്ങളിൽ ആയി നടക്കുന്ന ദിലീപ്ഷോയ്ക്കുള്ള ടിക്കറ്റുകൾ ഉടൻ കരസ്ഥമാക്കുവാൻ നാദിര്ഷയും, ദിലീപും യു ജി എം എന്റർടൈൻമെന്റും അഭ്യർത്ഥിക്കുന്നു. ഇനി ചിരിയുടെ മാമാങ്കത്തിന് അധികം സമയമില്ല.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.