റോക്‌ലാൻഡ്സെൻറ് മേരീസ് ക്‌നാനായ പള്ളിയിൽ വിശുദ്ധ വാരഘോഷങ്ങൾ ഭക്തി നിർഭരമായി ജോസ് കാടാംപുറം
kairalitvny@gmail.com
Story Dated: Tuesday, April 18, 2017 11:11 hrs UTC  
PrintE-mailലൂക്കാ ചാമക്കാല 

 

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തിയ വിശുദ്ധ വാര ശുശ്രുഷകൾ ഓശാന ഞായറാഴ്ച്ചയോടെ തുടക്കം കുറിച്ചു .കുരുത്തോലകളുമായി ഭക്തീ പൂർവ്വം മരിയൻ ഷ്രിയൻ ദേവാലയത്തിന്റെ പുറത്തുനിന്നു ആരംഭിച്ച ഘോഷയാത്ര മരിയൻ ചാപ്പലിൽ എത്തി ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു .പെസഹാ വ്യഴാഴ്ച്ചയുടെ തിരുകർമ്മങ്ങൾ 7 പിഎം നു കാൽകഴുകൽ ശുശ്രുഷ എളിമയുടെ ഓര്മപെടുതലായി മാറി .റോക്‌ലാൻഡ് ക്നാനായ മിഷനിലെ മാതൃവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ പെസഹാ അപ്പവും പാലും എല്ലാവർക്കുമായി നൽകി .ദുഃഖ വെള്ളിയാഴ്ച കർമ്മങ്ങൾ മരിയൻ ഷ്രിയൻ ദേവാലയത്തിന്റെ കോംപൗണ്ടിൽനിന്നു കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണമായി മരിയൻ ചാപ്പലിൽ എത്തി .ക്രിസ്‌തുവിന്റെ പീഡാ സഹനത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന പരിഹാരപ്രദക്ഷിണം ക്നായനായ മിഷനിലെ യുവജനങ്ങൾ നേതൃത്വം കൊടുത്തു. .ഉയിർപ്പിന്റെ തിരുന്നാൾ കുട്ടികളുടെ എഗ്ഗ് ഹണ്ടിങ്ങോടെ ആരംഭിച്ചു .ക്രിസ്‌തുവിന്റെ പുനരുദ്ധാനത്തിന്റെ ദൃശ്യം അൾത്താരയിൽ രയിൽ ഒരുക്കി യിത് കൂടുതൽ ഭക്തിനിര്ഭരമാക്കി .

 

 

 

 

തുടർന്ന് കത്തിച്ച മെഴുകുതിരിയുമായുള്ള പ്രദക്ഷിണം ക്രിസ്തിയതയുടെ അടിസ്ഥാന വിശ്വാസമായ ഉയിർപ്പു എത്ര വലിയ നിരാശയിലും പ്രത്യാശ ഉള്ളവനാകാൻ നമ്മുക്ക് കരുത്തു നൽകുന്നതെന്ന് മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി തന്റെ ഉയിർപ്പ് തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു . മിഷന്റെ കോയർ ഗ്രുപ് ഉയിർപ്പ് തിരുന്നാൾ സംഗീത സാന്ദ്രമാക്കി .സൊന്തമായ ഒരു ദേവാലയം വാങ്ങാനുള്ള ഫണ്ട് റൈസിംഗ് ആദ്യ മാസം തന്നെ 2 ലക്ഷം ഡോളർ സമാഹരിക്കാൻ കഴിഞ്ഞത് പരിശുദ്ധ മാതാവിന്റെ സഹായം കൂടി ഉള്ളതുകൊണ്ടാ ണെന്ന് ബഹു ഫാ ജോസ് ആദോപ്പിള്ളി സൂചിപ്പിച്ചു .ജോയ് വാഴമല ,ഫിലിപ്പ് ചാമക്കാല ,തോമസ് ഇഞ്ചനാട്ടു ,റെജി ഉഴങ്ങാലിൽ ,ജോസഫ് കീഴങ്ങാട്ടു , ജോസ് ചാമക്കാല ,ഫിലിപ്പ് കിടാരത്തിൽ എന്നിവർ വിശുദ്ധ വാര ശുശ്രുഷകൾക്കു നേതൃത്വം നല്കി ,സ്‌നേഹവിരുന്നോടെ ഉയിർപ്പു തിരുന്നാൾ സമാപിച്ചു


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.