ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് കോണ്‍ഫറന്‍സ്: ജോയിച്ചന്‍ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനര്‍
Story Dated: Wednesday, April 19, 2017 12:45 hrs UTC  
PrintE-mailചിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ സൗഹൃദത്തിന്റെ നെടുതൂണായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സിന് വിജയത്തിനായി മൂന്ന് ഭാരവാഹികളെക്കൂടി തിരഞ്ഞെടുത്തതായി ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡ ന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എ ന്നിവര്‍ അറിയിച്ചു. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോയിച്ചന്‍ പുതുക്കുളമാണ് പബ്ലിസിറ്റി കണ്‍വീനര്‍. പ്രസ് പിളളയും അനിലാല്‍ ശ്രീനിവാസനും കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍മാരാണ്.

 

 

വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തില്‍പറമ്പില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവരാണ് പബ്ലിക് റിലേഷന്‍സിന്റെ ചുമതല വഹിക്കുക. അമേരിക്കയിലെ മലയാള മാധ്യമ മേഖലയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ആഴത്തില്‍ അറിവുളള ഇവരുടെ സേവനം കോണ്‍ഫറന്‍സ് നടത്തിപ്പിന് വര്‍ധിത ഊര്‍ജം പകരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ ഫറന്‍സ് ഓഗ്‌സ്റ്റ് 24, 25, 26 നാണ് ചിക്കാഗോയിലെ ഇറ്റാസ്കയിലുളളള ഹോളിഡേ ഇന്‍ ഹോട്ടലി ല്‍ അരങ്ങേറുക. കേരളത്തില്‍ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവര്‍ ത്തകരും അതിഥികളാവുന്ന കോണ്‍ഫറന്‍സില്‍ പ്രസ്ക്ലബ്ബിന്റെ ഏഴു ചാപ്റ്ററില്‍ നിന്നുളള പ്രതിനിധികളും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പരിഛേദവും സൗഹൃദ കൂട്ടായ്മയൊരുക്കും.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.