മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി. ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Wednesday, April 19, 2017 04:45 hrs UTC  
PrintE-mailഅറ്റലാന്റ: മുന്‍മന്ത്രി തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റ്‌ലാന്റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 4ാം തീയതി അല്‍പ്പോര്‍ട്ടയിലുള്ള ഇന്‍ഡ്യന്‍ കഫേയില്‍ വച്ച് സ്വീകരണം നല്‍കുകയുണ്ടായി. യോഗത്തില്‍ പ്രസിഡന്റ് എം.വി ജോര്‍ജ്ജ് സ്വാഗതം പറയുകയുണ്ടായി. ജോര്‍ജ്ജ് തന്റെ പ്രസംഗത്തില്‍ ചാപ്റ്ററിന്റെ പവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും, തന്‍റെ സഹ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ചാപ്റ്റര്‍ സെക്രട്ടറി (പാടാച്ചിറ) സുനില്‍ പാടാച്ചിറ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മുന്‍മന്ത്രിയോടെ ചോദിക്കുകയുണ്ടായി. മുന്‍ മന്ത്രി തന്‍റെ നന്ദി പ്രസംഗത്തില്‍ രാഷ്ട്രിയ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും അറ്റലാന്റാ ചാപ്റ്ററിനോട് തനിക്കുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയുണ്ടായി. യോഗത്തില്‍ കമ്മറ്റി അംഗങ്ങളായ റെജി ചെറിയാന്‍, മാത്യു വര്‍ഗ്ഗീസ്, ലൂക്കോസ് തരിയന്‍, സജിമോന്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. റെജി ചെറിയാന്‍ അറിയിച്ചതാണിത്. {i{i ചിത്രത്തില്‍ മുന്‍ മന്ത്രിയോടൊപ്പം ലൂക്കോസ് തരിയന്‍, മാത്യു വര്‍ഗ്ഗീസ്, എം.വി ജോര്‍ജ്ജ്, സുനില്‍ പാടാച്ചിറ സജിമോന്‍ ജോര്‍ജ്ജ്, റെജി ചെറിയാന്‍


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.