മാധ്യമ പ്രോജ്വലതയ്ക്ക് ഭാവുകങ്ങള്‍...
Story Dated: Wednesday, April 19, 2017 06:13 hrs UTC  
PrintE-mailഅമേരിക്കന്‍ മലയാളികളുടെ ചിരകാല വായനാ ബോധത്തില്‍ നിന്നും നിര്‍ഭയമായ പ്രതികരണ ശേഷിയില്‍ നിന്നും പിറവികൊണ്ട, അക്ഷര പ്രോജ്വലതയുടെ തൂലികപ്പതിപ്പായ "ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക' ത്വരിത വളര്‍ച്ചയുടെ കലണ്ടര്‍ കണക്കിലും നിലയ്ക്കാത്ത ഘടികാര വേഗത്തിലും കാലദേശ കാഴ്ചയില്‍ വാര്‍ത്താ വീഥിയിലൂടെ സഞ്ചരിച്ച്മറ്റൊരു ദേശീയ കണ്‍വന്‍ഷന് കൊടിയേറ്റം നടത്തുകയാണ്. അനുനിമിഷം മാറുന്ന ലോകക്രമത്തിനൊപ്പിച്ച് അമേരിക്കയെന്ന അതിവിശാലമായ കര്‍മസ്ഥലിയില്‍ ഇഷ്ടജീവിതത്തിന് ഊടും പാവും നെയ്ത നമ്മള്‍ക്ക്, ജനാധിപത്യത്തിന്റെ കരുത്തുറ്റ നാലാം തൂണായ "പ്രസി'ന്റെ ജാഗ്രതാ വലയമുണ്ട്...എന്നും...എപ്പോഴും... മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാന്‍ ഏഴു സാഗരങ്ങള്‍ കടന്നെത്തിയ നാം രാപ്പകലറുതിയില്ലാത്ത കഠിനാധ്വാനത്തിനിടയിലും മലയാളത്തിന്റെ മഹത്തായ മാധ്യമ സംസ്കാരത്തിന്റെ ദീപനാളം മനസില്‍ കെടാതെ സൂക്ഷിക്കുന്നവരാണ്.

 

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഈ ദീപത്തിന്റെ വെളിച്ചത്തില്‍ പിറന്ന കൂട്ടായ്മയാണ്. അതിന് തകര്‍ക്കപ്പെടാനാവാത്ത കരുത്തിന്റെയും വഴിതെറ്റിക്കാനാവാത്ത ദിശാബോധത്തിന്റെയും വെണ്‍മ നല്‍കിയ മുന്‍കാല സാരഥികളെയും ജീവസുറ്റ പ്രവര്‍ത്തകരെയും നിസ്വാര്‍ഥ മനസുകളെയും വാര്‍ത്തകളുടെയും വൃത്താന്തങ്ങളുടെയും നക്ഷത്ര ശോഭയില്‍ വണങ്ങുകയാണിവിടെ. അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍ക്കെന്നും ഓക്‌സിജനേകുന്ന, നമ്മുടെ ജന്‍മനാട്ടിലെ കുലപതികള്‍ ഒപ്പമുണ്ട്. അവര്‍ ഇവിടെയെത്തി വേലിപ്പടര്‍പ്പുകളില്ലാത്ത നവ്യ വിചാരത്തിന്റെ നിറവസന്തം നല്‍കുന്നു. വാര്‍ത്തകള്‍ക്ക് വിരാമമില്ലാത്ത കാലത്ത്...വേദനകള്‍ പടര്‍ത്തുമ്പോള്‍...വിശേഷങ്ങള്‍ തളിര്‍ക്കുമ്പോള്‍...ചിന്തകള്‍ ചൈതന്യവത്താകുമ്പോള്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ്‌നോര്‍ത്ത് അമേരിക്ക എന്ന ഈടുറ്റ സംഘടനയുടെ ഏഴാമത്തെ കണ്‍വന്‍ഷന് ഭാവുകങ്ങള്‍ നേരുകയാണിവര്‍...


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.