പാന്‍ കാര്‍ഡിന്‌ ആധാര്‍ നിര്‍ബന്ധമാക്കിയത്‌ എന്ത്‌ അടിസ്ഥാനത്തില്‍
Story Dated: Friday, April 21, 2017 07:00 hrs EDT  
PrintE-mailപാന്‍ കാര്‍ഡിന്‌ ആധാര്‍ നിര്‍ബന്ധമാക്കിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്‌ സുപ്രീംകോടതി.പാന്‍ കാര്‍ഡ്‌ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി ഉത്തരവ്‌ നിലനില്‍ക്കെ പാന്‍കാര്‍ഡിന്‌ ആധാര്‍ നിര്‍ബന്ധമാക്കിയത്‌ എന്തുകൊണ്ടാണെന്ന്‌ സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ വ്യാജ പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അത്‌ തടയാനാണ്‌ ആധാര്‍ നിഷ്‌കള്‍ഷിച്ചതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്‌ഗി കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്‌ മാര്‍ച്ച്‌ 27 ന്‌ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2015 ആഗസറ്റിലും സുപ്രീം കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.