സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു
Story Dated: Friday, April 21, 2017 07:02 hrs EDT  
PrintE-mail



മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ തലവന്‍ ടോം സക്കറിയക്കെതിരെ കേസെടുത്തു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ ഗ്രൂപ്പ്‌ മേധാവിക്കെതിരെ പൊലീസ്‌ കേസെടുത്തത്‌. 1957ലെ ഭൂസംരക്ഷണ നിയമപ്രകാരമാണ്‌ കേസെടുത്തത്‌. വാഹനം ഉപയോഗിച്ച്‌ റവന്യു വകുപ്പ്‌ ഉദ്യോഗസ്ഥരെ തടഞ്ഞതിന്‌ പൊറിഞ്ചു എന്നയാള്‍ക്കെതിരെയും കേസെടുത്തു. മണ്ണുത്തി സ്വദേശിക്കെതിരെയാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമായ സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ മേധാവിയാണ്‌ ടോം സക്കറിയ. പ്രാര്‍ഥനാ ഗ്രൂപ്പ്‌ സ്ഥാപകന്‍ കൂടിയായ വെള്ളൂക്കുന്നേല്‍ ടോം സക്കറിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ശാന്തന്‍പാറ പൊലീസിനോട്‌ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.