എം.ജി.ഓ.സി.എസ്.എം.-ഒ.സി.വൈ.എം. അലുംനൈ മീറ്റിംഗ് ഡോവര്‍ സെന്റ് തോമസില്‍
Story Dated: Friday, May 19, 2017 11:19 hrs UTC  
PrintE-mailന്യൂജേഴ്‌സി: എം.ജി.ഓ.സി.എസ്.എം.-ഓ.സി.വൈ.എം. അലുംനൈ മീറ്റിംഗ് മെയ് 20 ശനിയാഴ്ച ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചേരുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4 വരെയാണ് സമ്മേളനം. മാര്‍ ഗ്രിഗേറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം - ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ യംഗ് മെന്‍ പ്രസ്ഥാനം തുടങ്ങിയ സംഘടനകളുടെ മുന്‍കാല ഭാരവാഹികളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കോളേജ് ജീവിത കാലത്തും, തുടര്‍ന്നും സഭയില്‍ സജീവമായി പ്രവര്‍ത്തിച്ചവരും, ഈ വക സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയവരുമായ പലരും ഇന്ന് ജീവിതത്തിരക്കുകളില്‍പെട്ട് സഭാപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതായി കാണുന്നുണ്ട്.

 

പ്രായത്തിലും അനുഭവ സമ്പത്തിലും വളര്‍ന്നിരിക്കുന്ന, മുന്‍കാലപ്രവര്‍ത്തകരുടെ അനുഭവ സമ്പന്നതയെ, ഊര്‍ജ്ജസ്വലമാക്കുവാന്‍ ഈ സമ്മേളനം ഉപകരിക്കുമെന്ന് സംഘാടകര്‍ കരുതുന്നു. മുന്‍ കാലപ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതിലൂടെ നോര്‍ത്ത് അമേരിക്കയിലെ വളരുന്ന സഭയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുവാന്‍, യുവതലമുറയെ സഭയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുവാന്‍, ഈ സമ്മേളനം പ്രചോദനമാകുമെന്നും സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അഡ്രസ് 360 West Blackwell St, Dover, New Jersey 0780. വിവരങ്ങള്‍ക്ക് മാത്യു സാമുവല്‍(സുനില്‍)-(512) 417-5458 സജി എം. പോത്തന്‍(845) 642-9161 റവ.ഡോ.രാജു വറുഗീസ്-(914) 426-2529


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.